Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:02 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് യാക്കോബായ സഭ. വേറെ എവിടെയും ഇല്ലാത്ത പൊലീസ് നടപടികൾ പള്ളികളിൽ വിശ്വാസികൾക്കു മേൽ ഉണ്ടായിയെന്ന് സഭ ആരോപിച്ചു. നിയമ നിർമാണം നടത്താൻ ഉള്ള ശ്രമങ്ങളിൽ നിന്നു സർക്കാർ പിറകോട്ടു പോയെന്നും 50 ദിവസമായി നടത്തുന്ന സമരം അവസാനിപ്പിച്ച് കൊണ്ട് സഭാംഗങ്ങൾ വ്യക്തമാക്കി.

സർക്കാരിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു, ഇപ്പോൾ നിരാശയും വേദനയും പ്രതിഷേധവുമാണെന്നും സഭ രാഷ്ട്രീയ കാര്യ സമിതി രൂപീകരിക്കുമെന്നും യാക്കോബായ സഭ വ്യക്തമാക്കി. സഭയ്ക്ക് രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നേക്കാം. സർക്കാരിന്റെ നിസ്സഹായത ബോധ്യപ്പെട്ടു. നോമ്പ് കാലം വരുന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം. ആഗ്രഹിച്ച നിലയിൽ കാര്യങ്ങൾ നടന്നില്ലെന്നും യാക്കോബായ സഭ കൂട്ടിച്ചേർത്തു.

Readers Comment

Add a Comment