Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്രിസ്തീയ സമുദായത്തിലെ നാടാർ വിഭാഗത്തിനു കൂടി സംവരണ ആനുകൂല്യം അനുവദിച്ച്, അവരെക്കൂടി ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താനുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തിനു പിന്നിലെ രാഷ്ട്രീയ ഉദ്ദേശ്യം വ്യക്തം. നിയസഭാ തിരഞ്ഞെടുപ്പാണ് വരുന്നത്. ഭരണത്തുടർച്ച ഉറപ്പാക്കാൻ എല്ലാ കൂട്ടരെയും കൂടെനിർത്തിയേ പറ്റൂ. തിരുവനന്തപുരത്താണെങ്കിൽ സി.എസ്.ഐ നാടാർ വിഭാഗം വലിയൊരു വോട്ടുബാങ്ക് ആണ്. അതുകൊണ്ട് ഈ തീരുമാനത്തെക്കുറിച്ച് ആർക്കും ഒരു സംശയത്തിനും വകയില്ല.

സംവരണാനുകൂല്യം കിട്ടിയതു  സി.എസ്.ഐക്കാർക്ക് ! ഇതര ക്രിസ്തീയ വിഭാഗങ്ങളിലെ വിശ്വാസികൾക്കും പിടികിട്ടാത്തത് അതല്ല- ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സർക്കാരിനെയും അഭിനന്ദിച്ച് രംഗത്തെത്തിയ ഒരേയൊരു സഭാദ്ധ്യക്ഷൻ മലങ്കര കത്തോലിക്കാ സഭാ  ബിഷപ്പ് ബസേലിയോസ് ക്ലീമിസ് ആണ്. സി.എസ്.ഐ സഭാ ബിഷപ്പും മോഡറേറ്ററുമായ ഡോ. ധർമ്മരാജ് റസാലം തങ്ങൾക്കു കിട്ടിയ ആനുകൂല്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടുമില്ല. വിരലിലെണ്ണാൻ പോലും നാടാർ വിഭാഗക്കാരില്ലാത്ത മലങ്കര കത്തോലിക്കാ സഭയുടെ ആവേശത്തിന്റെ ഗുട്ടൻസ് ആണ് മനസ്സിലാകാത്തത്.

ഓർത്തഡോക്സ് സഭയിൽ നിന്ന് കൊതിക്കെറുവു കൊണ്ട് കൊത്തി പിരിഞ്ഞു  ഉണ്ടായതാണ് മലങ്കര കത്തോലിക്കാ സഭ. ദൈവദാസൻ ഗീവർഗീസ് മാർ ഇവാനിയോസ് സ്ഥാപിച്ച റീത്ത് സഭയുടെ ഇപ്പോഴത്തെ പിണറായിപ്രേമത്തിനു പിന്നിൽ രാഷ്ട്രീയലാക്കല്ലാതെ മറ്റൊന്നുമുണ്ടെന്ന് കരുതാനാകില്ല. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കാറൽ മാർക്സിനു പറയാം. പക്ഷേ, മതമില്ലാതെ ഒരു പരിപാടിയും നടക്കില്ലെന്ന് നവകമ്മ്യൂണിസ്റ്റ് നേതാക്കൾക്കും, രാഷ്ട്രീയമില്ലാതെ മതംകൊണ്ട് ഒരു കാര്യവുമില്ലെന്ന് നവ ക്രൈസ്തവസഭാ മേധാവികൾക്കും നന്നായി അറിയാം.

ക്ലീമിസ് ബാവയുടെ ഇപ്പോഴത്തെ പിണറായിസ്തുതി കാണുമ്പോൾ, ഒന്നു സ്തുതിക്കാൻ നോക്കിയിട്ട് ഇപ്പോഴാണ് നല്ലൊരു അവസരം ഒത്തുവന്നത് എന്നേ തോന്നൂ. പിണറായിക്കും ഇടതു സർക്കാരിനും ബാവ നന്ദി അറിയിക്കുന്ന വാർത്ത ചില പത്രങ്ങളിലൊക്കെ പ്രാധാന്യത്തോടെ അച്ചടിച്ചു വരികയും ചെയ്തു. തങ്ങൾക്ക് ഒരു കാര്യവുമില്ലാത്തിടത്ത് വലിഞ്ഞുകയറിച്ചെന്ന് അഭിനന്ദനം അറിയിച്ച മലങ്കര കത്തോലിക്കാ സഭയുടേത് തരംതാണ രാഷ്ട്രീയവേലയായിപ്പോയെന്ന് റീത്ത് സഭാ വിശ്വാസികൾക്കു തന്നെ തോന്നലുണ്ട്. ക്ലീമിസിന്റെ രാഷ്ട്രീയോദ്ദേശ്യം അവർക്കില്ലല്ലോ എന്നേ ഇതിനെക്കുറിച്ച് പറയാനാകൂ.

മതം രാഷ്ട്രീയത്തിൽ ഇടപെട്ടാലും, രാഷ്ട്രീയം കയറി മതകാര്യത്തിൽ ഇടപെട്ടാലും ഒരുപോലെ കുഴപ്പമാണ്. പക്ഷേ കാര്യങ്ങളിപ്പോൾ അങ്ങനെയല്ല. സമുദായ നേതാക്കളുടെ വീട്ടിൽ രാഷ്ട്രീയ നേതാക്കൾ പോകുന്നതിനെക്കുറിച്ച് ഗംഭീരചർച്ച നടക്കുന്ന സമയമാണ്. രാഷ്ട്രീയക്കാരാകട്ടെ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മതാദ്ധ്യക്ഷന്മാരുടെ അനുഗ്രഹം തേടി അങ്ങോട്ടു ചെല്ലുന്നത് പുതുമയുള്ള കാര്യവുമല്ല.

ഇതിപ്പോൾ ഒരു വഴിവെട്ടലാണ്. മലങ്കര കത്തോലിക്കാസഭ വാർത്തകളിൽ ഇല്ലാതിരിക്കുന്ന നേരത്ത്, വെറുതേ കയറി പിണറായിയെ അഭിനന്ദിക്കാൻ പറ്റുമോ? അപ്പോഴാണ് സി.എസ്.ഐ സമുദായത്തിലെ നാടാർ വിഭാഗത്തിന് ഒ.ബി.സി സംവരണം അനുവദിച്ച് സർക്കാർ തീരുമാനമെടുത്തത്. ഇതര സമുദായത്തിന്റെ ചെലവിലാണെങ്കിലും കിട്ടിയ അവസരം തിരഞ്ഞെടുപ്പു കാലത്ത് വെറുതേ കളയുന്നത് നഷ്ട്ടകച്ച
വടമാകുമെന്ന് ക്ലീമിസിന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അത്രയേ അദ്ദേഹം ചെയ്തുള്ളൂ. അതിന്, രാഷ്ട്രീയ വിടുവേല എന്നൊക്കെപ്പറഞ്ഞ് ആക്ഷേപിക്കുന്നവരെ ഓർത്ത് ക്ലീമിസ് ബാവ ചിരിക്കുകയേ ഉള്ളൂ- ഇവർക്കെന്തറിയാം എന്ന മട്ടിൽ!

ഓർത്തഡോക്സ്‌ വിശ്വാസികളെ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊന്ന ഒരു സംഭവം ഈയിടെ ഉണ്ടായി . ഞങ്ങടെ വാ തുറന്നാൽ  വിവരക്കേടുമാത്രം  പറയുന്ന മാധ്യമ വിഭാഗം മേധാവി നോക്കിയപ്പോൾ രാഷ്ട്രീയക്കാരെല്ലാം സഭാ തലവന്മാരുടെ അടുത്തേക്ക് അനുഗ്രഹം വാങ്ങാൻ പോകുന്നു. മാധ്യമ തലവൻ കയ്യിൽ കിട്ടിയ മറ്റൊരു മെത്രാനുമായി നേരെ പോയി .... എവിടേക്ക് ?പാണക്കാട്ടേക്ക്... ഓർത്തഡോക്സ്ക്കാരൻ പാണക്കാട്ടേക്ക് എന്തിനാണ് പോയെതെന്നുമാത്രം ചോദിക്കരുത്? തങ്ങൾക്കും കുഞ്ഞപ്പയെയും സ്ലലീബാ മുത്തിക്കാൻ പോയതാണത്രേ !

Readers Comment

Add a Comment