Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജാര്‍ഖണ്ഡില്‍ തബ്രസ് അന്‍സാരി എന്ന യുവാവ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ തൗഹീത്ത് ജമാഅത്ത് കമ്മിറ്റിയുടെ പ്രതിഷേധം. അഷറഫ് മൗലവി എടപ്പാള്‍, ജമാല്‍ ഉസ്മാനി, ഷമീറുദ്ദീന്‍, ഷബീര്‍ എന്നിവര്‍ ഉള്‍പ്പെടെ കമ്മിറ്റി നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. ആള്‍ക്കൂട്ട കൊലപാതകങ്ങളും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും വര്‍ദ്ധിച്ചുവരുന്നതിന് എതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് തൗഹീത്ത് ജമാഅത്ത് കമ്മിറ്റി അറിയിച്ചു.
ജാര്‍ഖണ്ഡിലെ ഖര്‍സാവന്‍ ജില്ലയില്‍ ദിവസങ്ങള്‍ക്കു മുമ്പാണ് ഇരുപത്തിരണ്ടുകാരനായ തബ്രസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന തബ്രസ് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ആയിരിക്കെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
തബ്രസ് അന്‍സാരിയെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി യു.പിയിലെ മവാനയില്‍ മുസ്‌ളിം പള്ളിക്കു മുന്നില്‍ തടിച്ചുകൂടിയ എണ്ണൂറിലധികം പെരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരെ രാജ്യസുരക്ഷാ നിയമപ്രകാരമുള്ള കേസുകള്‍ ചുമത്തുകയും ചെയ്തിരുന്നു. തബ്രസിന്റെ കൊലപാതകത്തെ തുടര്‍ന്ന് ജാര്‍ഖണ്ഡിലും യു.പിയിലും പലേടത്തും പ്രക്ഷോഭം പടരുകയാണ്.

 

Readers Comment

Add a Comment