Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:12 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 മകരവിളക്ക് ദിവസത്തെ ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജ രാവിലെ 8.14 ന് നടന്നു. മകരവിളക്ക് വൈകിട്ട് 6.40നാണ് നടക്കുക. ഭക്തജന തിരക്കില്ലാതെയാണ് ഇത്തവണ മകരവിളക്ക് മഹോത്സവം. മകരവിളക്ക് ദർശനത്തിന് ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് പശ്ചാത്തലത്തിൽ 5000 പേർക്ക് മാത്രമാണ് ഇത്തവണ പ്രവേശനം  

തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന നെയ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് മകരസംക്രമ പൂജ. മകരവിളക്കിന് മുന്നോടിയായി തന്ത്രി കണ്‌ഠരര് രാജീവരുടെ നേതൃത്വത്തിൽ ശുദ്ധിക്രിയകൾ നടന്നു. ഇന്നലെ (ജനുവരി 13) ഉച്ച പൂജയോടനുബന്ധിച്ച് ബിംബ ശുദ്ധിക്രിയയും നടന്നു.  

പന്തളം വലിയകോയിക്കൽ ധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര മകരവിളക്ക് ദിവസമായ ജനുവരി 14ന് പുലർച്ചെ മൂന്നിന് ളാഹയിൽ നിന്നും പുറപ്പെട്ട് വലിയാനവട്ടം, ചെറിയാനവട്ടം വഴി നീലിമല കയറി അപ്പാച്ചിമേട് വഴി വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിലെത്തും. അവിടെ നിന്ന് ദേവസ്വം ബോർഡധികൃതർ ആചാരപൂർവം തിരുവാഭരണം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. ദേവസ്വം ബോർഡ് നിയോഗിച്ചിട്ടുള്ള ജീവനക്കാരാണ് ശരംകുത്തിയിൽ നിന്നും തിരുവാഭരണ ഘോഷയാത്ര സ്വീകരിച്ച് ആനയിക്കുക. പന്തളം കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ഇന്ന് വൈകിട്ട് ആറരയോടുകൂടി അയ്യപ്പസന്നിധിയിൽ എത്തും.  

തിരുവാഭരണ പേടകം പതിനെട്ടാം പടിക്ക് മുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ. വാസു, ദേവസ്വംബോർഡ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് ശ്രീകോവിലേക്ക് ആചാരപൂർവം ആനയിക്കുന്ന തിരുവാഭരണ പേടകം തന്ത്രി കണ്‌ഠരര് രാജീവരും മേൽശാന്തി വി.കെ. ജയരാജ് പോറ്റിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാർത്തും. ശേഷം 6.30ന് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന. 6.40ന് മകരജ്യോതി ദർശനം ഉണ്ടായിരിക്കും.  

Readers Comment

Add a Comment