Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

‌ശബരിമലയിൽ കട നടത്താൻ ആളില്ലാതെ പ്രതിസന്ധിയിലായി തിരുവിതാകൂർ ദേവസ്വം ബോർഡ്. മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള കട നടത്തിപ്പിന്റെ ലേലം ഏറ്റെടുക്കാൻ ആളില്ലാതെ അവസാനിച്ചു. ആകെ മൂന്ന് പേർ മാത്രമാണ് കഴിഞ്ഞ ദിവസം വിളിച്ച റീ ടെണ്ടറിൽ പങ്കെടുക്കാൻ എത്തിയത്. ഇതുമൂലം ഓപ്പൺ ടെണ്ടർ വിളിച്ചിരിക്കുകയാണ് ദേവസ്വം ബോർഡ്. ശനിയാഴ്ച്ചയാണ് ഓപ്പൺ ലേലം നടക്കുക.

ഇ ടെണ്ടറിലൂടെ സന്നിധാനം മുതൽ ഇളവുങ്കൽ വരെയുള്ള ലേലം നിശ്ചയിച്ചപ്പോൾ ഒരു ഹോട്ടൽ മാത്രമാണ് ഏറ്റെടുക്കാൻ ആളുണ്ടായത്. ഇതോടെയാണ് 159 കടകളുടെ നടത്തിപ്പ് റി ടെണ്ടർ ചെയ്തത്. കഴിഞ്ഞ ദിവസം റിടെണ്ടർ ആരംഭിച്ചപ്പോഴും മൂന്ന് കടകളുടെ കാര്യത്തിൽ മാത്രമേ തീരുമാനമായുള്ളൂ. മണ്ഡലകാലം അടുത്തതോടെ 156 കടകൾ നടത്താൻ ആളില്ലാത്തത് ബോർഡിന് തിരിച്ചടിയാണ്. കോടികളുടെ സാമ്പത്തിക നഷ്ടമാവും ബോർഡിന് നേരിടേണ്ടി വരിക. ഇതിനാൽ ശനിയാഴ്ച ദേവസ്വം ബോർഡ് ആസ്ഥാനത്ത് തുറന്ന ലേലം നടത്തി പരമാവധി കടകൾ നടത്തിപ്പിന് ഏൽപ്പിക്കാനാണ് ബോർഡ് ശ്രമിക്കുന്നത്.

Readers Comment

Add a Comment