Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:16 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ മണ്ഡല, മകരവിളക്ക് തീർഥാടന കാലത്ത് ദർശനത്തിന് എത്താൻ കഴിയാത്ത ഭക്തർക്ക് വഴിപാട് പ്രസാദങ്ങൾ തപാലിൽ എത്തിക്കാൻ ദേവസ്വം ബോർഡും തപാൽ വകുപ്പും ചേർന്ന് പുതിയ പദ്ധതി ഒരുക്കിയിരിക്കുന്നു. പണം അടച്ചാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പ്രസാദം തപാലിൽ വീട്ടിൽ ലഭിക്കുന്നതാണ്. അരവണ, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി പ്രസാദം, മഞ്ഞൾ, കുങ്കുമ പ്രസാദം എന്നിവയാണ് പായ്ക്കറ്റിൽ നിന്നും ലഭിക്കുന്നത്. വില നിശ്ചയിച്ചിട്ടില്ല.

ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി എന്നിവർ പോസ്റ്റ്മാസ്റ്റർ ജനറലുമായി ചർച്ച നടത്തുകയുണ്ടായി. ചീഫ് സെക്രട്ടറി തലത്തിൽ എടുത്ത തീരുമാനം അനുസരിച്ച്‌ സാധാരണ ദിവസങ്ങളിൽ 1000, ശനി, ഞായർ ദിവസങ്ങളിൽ 2000 ,തീർഥാടനത്തിന്റെ പ്രധാന ദിവസങ്ങളിൽ 5000 പേർ എന്നതാണ് കണക്ക് ഉള്ളത്. ഇതിൽ ചെറിയ മാറ്റം വന്നേക്കാം. എങ്കിലും നല്ലൊരു ഭാഗം തീർഥാടകർക്കും എത്താൻ കഴിയില്ലെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. അതിനാലാണ് ഭക്തർക്ക് തപാലിൽ പ്രസാദം ലഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

Readers Comment

Add a Comment