Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:17 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച തു​റ​ക്കും. ദ​ർ​ശ​നം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത 250 പേ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.ദ​ർ​ശ​ന​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് 48 മ​ണി​ക്കൂ​റി​ന​കം കി​ട്ടി​യ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ക​രു​ത​ണം. പ​ത്ത് വ​യ​സി​നും 60 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് ദ​ർ​ശ​ന​ത്തി​ന് അ​നു​വാ​ദ​മു​ള്ള​ത്.

ഭക്തർക്ക് വ​ട​ശേ​രി​ക്ക​ര, എ​രു​മേ​ലി ​എ​ന്നീ വ​ഴി​ക​ളി​ലൂ​ടെ മാ​ത്ര​മേ ശ​ബ​രി​മ​ല​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. കോ​വി​ഡ് വ​ന്നു​പോ​യ​വ​രാ​ണെ​ങ്കി​ൽ മ​ല ക​യ​റാ​ൻ ആ​രോ​ഗ്യ​മു​ണ്ട് എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ദർശനത്തിന് വരുന്നവർ എല്ലാവിധ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിക്കണം. മല കയറുമ്ബോ മാസ്ക് ധരിക്കൽ പ്രയാസമാണ്. മറ്റെല്ലാ സമയത്തും മാസ്ക് ധരിക്കുകയും വേണം. സാനിറ്റൈസർ, മാസ്ക്, കയ്യുറകൾ എല്ലാം കരുതണം. അവ വേണ്ടവിധം ഉപയോഗിക്കണം. മല കയറുമ്പോഴും  ദർശനസമയത്തും പൊലീസ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ദർശത്തിന് എത്തുന്ന ഭക്തർ കൂട്ടം ചേർന്ന് സഞ്ചരിക്കാൻ പാടില്ലെന്നും നിശ്ചിത അകലം പാലിച്ചേ ദർശനത്തിന് എത്താവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് പമ്ബ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കി ആവശ്യമായ ജീവനക്കാരെയും നിയോഗിച്ചു. 48 മണിക്കൂർ മുമ്ബേയുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ പ്രവേശിപ്പിക്കു.
നിലക്കൽ, പമ്പ,സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കി. ഇവിടേക്കുള്ള പാരാമെഡിക്കൽ സ്റ്റാഫിനെ നിയമിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ പമ്പ ത്രിവേണിയിൽ സ്‌നാനം അനുവദിക്കില്ല. കുളിക്കാനായി പ്രത്യേക ഷവറുകൾ സജീകരിച്ചിട്ടുണ്ട്.

വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ബാക്കി എല്ലാ വഴികളും അടച്ചിരിക്കുകയാണ്. പോലീസ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. ദർശനം സുഗമമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ആവശ്യത്തിൽ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Readers Comment

Add a Comment