Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശബരിമല തീർഥാടനത്തിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ഇതുൾപ്പെടെ നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സർക്കാരിന് സമർപ്പിച്ചു.
രോഗം ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് കോവിഡ് ജാഗ്രതാ പോർട്ടലിൽ നൽകണം. ഇതിനൊപ്പം വെർച്വൽ ക്യൂ സംവിധാനത്തിലും തീർഥാടകർ ബുക്ക് ചെയ്യണം. തീർഥാടനത്തിനുള്ള ഓരോ പ്രവേശന കവാടങ്ങളിലും കോവിഡ് പരിശോധനാ സംവിധാനം ഏർപ്പെടുത്തണം. നിലയ്ക്കലിൽ എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന നടത്തും. ഇതിൻറെ ചെലവ് തീർഥാടകർ തന്നെ വഹിക്കണം. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ 1000 തീർഥാടകരെ മാത്രമേ അനുവദിക്കാൻ പാടുള്ളു. ശനി, ഞായർ ദിവസങ്ങളിൽ 2000 പേരെ വരെ അനുവദിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
പരമ്പരാഗത കാനന പാതകളിലൂടെയുള്ള തീർഥാടനം ഇത്തവണ അനുവദിക്കേണ്ടതില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടു. സർക്കാർ റിപ്പോർട്ട് പരിശോധിച്ച് അടുത്ത ദിവസം മാർഗനിർദേശങ്ങൾ പുറത്തിറക്കും.
23.48°C








