Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട് എറണാകുളം അതിരൂപതയിൽ ഉണ്ടായ വിഷയങ്ങളിൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുകയും അതിരൂപതയെ പിന്നിൽ നിന്ന് കുത്തുകയും വിശ്വാസവഞ്ചന കാണിക്കുകയും ചെയ്ത ചില രാഷ്ട്രീയ നേതാക്കൾ എന്ന് നടിക്കുന്നവർ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചമുറുക്കുന്നുണ്ട്. ഇത്തരം വ്യക്തികളെ മത്സരിപ്പിക്കാൻ അതിരൂപത അതിർത്തിക്കുള്ളിൽ രാഷ്ട്രീയ പാർട്ടികൾ സീറ്റ് കൊടുക്കരുതെന്ന് എറണാകുളം അതിരൂപത അല്‌മായ മുന്നേറ്റം ആവശ്യപ്പെട്ടു.

എറണാകുളം അതിരൂപതയുടെ പേരിൽ സ്ഥാനമാനങ്ങൾ നേടിയെടുക്കുകയും വൈദികരെയും മെത്രാന്മാരെയും ഉപയോഗിച്ച് സ്ഥാനമാനങ്ങൾ പലതും നേടിയ ശേഷം, അതിരൂപത നിലനില്പിനായി പടപൊരുതിയപ്പോൾ പിന്നിൽ നിന്ന് കുത്തിയവരെയും,  എറണാകുളം അതിരൂപതക്ക് എതിരായി നിലപാട് സ്വീകരിക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുള്ളവർക്ക് സീറ്റ് കൊടുത്താൽ അവരെ രാഷ്ട്രീയം നോക്കാതെ എങ്ങനെയും പരാജയപ്പെടുത്തുമെന്ന് അല്‌മായ മുന്നേറ്റം മുന്നറിയിപ്പ് നൽകി. ഈ വിഷയത്തിൽ എറണാകുളം അതിരൂപതയിലെ വിശ്വാസികളും വൈദീകരും ഒന്നിച്ചാണെന്നും,  പിന്നീട് സംയുക്തമായി രാഷ്ട്രീയപാർട്ടികൾക്ക് കത്ത് നൽകുകയും മാധ്യമങ്ങളെ കാണുകയും ചെയ്യുമെന്നും ആരൊക്കെയാണ് ഈ വ്യക്തികൾ എന്ന് പരസ്യപ്പെടുത്തുകയും ചെയ്യുന്നതാണെന്നും അല്‌മായ ഭാരവാഹികൾ വ്യക്തമാക്കി.

ഇത്തരത്തിൽ ഒരു  പരസ്യനിലപാട് എടുക്കാൻ രാഷ്ട്രീയപാർട്ടികൾ  എറണാകുളം അതിരൂപതയിലെ വിശ്വാസികളെയും വൈദികരെയും നിർബന്ധിതരാക്കരുത് എന്ന് അല്‌മായ മുന്നേറ്റം അതിരൂപത സമിതി മുന്നറിയിപ്പ് നൽകി. അല്‌മായ മുന്നേറ്റത്തിന്റെ അതിരൂപത സമിതി മീറ്റിംഗിൽ കൺവീനർ അഡ്വ. ബിനു ജോൺ അധ്യക്ഷൻ ആയിരുന്നു, പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി. പി. ജെറാർദ്, ഷൈജു ആന്റണി, ജോജോ ഇലഞ്ഞിക്കൽ, ബോബി ജോൺ, ജോമോൻ തൊട്ടപ്പിള്ളി, റിജു കാഞ്ഞൂക്കാരൻ എന്നിവർ വിഷയത്തിൽ മേൽ ചർച്ചക്ക് നേതൃത്വം നൽകി.  

Readers Comment

Add a Comment