Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:22 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് മക്കാബി ഡയറക്ടർ ബര്‍ യൂഹാനോന്‍ റമ്പാച്ചന്‍ അനുഷ്ഠിച്ച നിരാഹാര പ്രക്ഷോഭത്തിന് അഭിവാദ്യവും ഐക്യദാര്‍ഢ്യവുമായി പ്രമുഖ സാമൂഹിക നിരീക്ഷകനും മാദ്ധ്യമ പ്രവര്‍ത്തകനുമായ രാഹുല്‍ ഈശ്വര്‍. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ളിം ഭേദമില്ലാതെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെ വരവുചെലവ് ഉള്‍പ്പെടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകള്‍ക്കും കൃത്യതയും സുതാര്യതയും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ശ്രേഷ്ഠ ന്യായാധിപന്മാരിലൊരാളായി എണ്ണപ്പെടുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ സമിതി പത്തു വര്‍ഷക്കാലത്തിലേറെ മുന്‍പ് സമര്‍പ്പിച്ച ചര്‍ച്ച് ആക്റ്റ് ബില്‍ നിയമമാക്കാന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ക്രൈസ്തവ സഭകള്‍ക്കു കീഴിലെ പള്ളികളുടെയും മറ്റ് ആരാധനാലയങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ക്ക് സുതാര്യത ഉറപ്പാക്കുന്ന ചര്‍ച്ച് ആക്ട് എത്രയും വേഗം നടപ്പാക്കണെന്നും, എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെ സാമ്പത്തിക വിനിയോഗം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുകയാണ് രാഹുല്‍ ഈശ്വര്‍.

Readers Comment

Add a Comment