Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:22 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ  41 ദിവസമായി നിരാഹാര സത്യാഗ്രഹം നടത്തി വന്നിരുന്ന ബർ യൂഹാനോന്‍ റമ്പാന്‍ സമരം താത്കാലികമായി അവസാനിപ്പിച്ചു.മൂന്ന് മണിക്ക്  എംഎല്‍എ അഡ്വ. എല്‍ദോ എബ്രഹാം നാരാങ്ങാവെള്ളം നൽകിയാണ്  സമരം അവസാനിപ്പിച്ചത് .അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരുന്ന  മുവാറ്റുപുഴ താലൂക്ക്  ആശുപത്രിയില്‍ കൊവിഡ് രോഗികളുടെ എണ്ണം  വർധിക്കുന്ന സാഹചര്യത്തിൽ  അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്ന് ആവശ്യപെട്ട്  പ്രക്ഷോഭം  തുടരുന്ന മക്കാബി എന്ന സംഘടനയുടെ  ജനറല്‍ സെക്രട്ടറി അഡ്വ. ബോബന്‍ വര്‍ഗീസ് അറിയിച്ചു.

ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന നിരവധി ആളുകൾക്കും  പകുതിയലധികം ജീവനക്കാരും   കോവിഡ് ബാധയെ  തുടർന്ന്  ക്വാറന്റൈനിലായി . സമരം ചെയ്യുന്ന റമ്പാച്ചന്റെ  ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നാലംഗ ഡോക്ടർമാരുടെ  ഒരു സമിതിയെ  ചുമതലപ്പെടുത്തിയിരുന്നു. പ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതിനാല്‍ ഒരുപക്ഷേ വൈറൽ ഇൻഫെക്ഷൻ ഉണ്ടായാൽ സ്ഥിതി വഷളാകുമെന്നും സമിതി റിപ്പോർട്ട് നൽകിയിരുന്നു  . ഈ സാഹചര്യത്തില്‍ നിരാഹാരസമരം അവസാനിപ്പിക്കണമെന്ന അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ചാണ്  ബർ യൂഹാനോൻ റമ്പാച്ചൻ താത്കാലികമായി നിരാഹാരം അവസാനിപ്പിച്ചത്  എന്നാൽ ചർച്ച  ആക്ട്  നടപ്പിലാകുന്നത്  വരെ പ്രഷോഭം ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. 

Readers Comment

Add a Comment