Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വത്തിക്കാൻ നിർദ്ദേശം അനുസരിച്ച് റെസ്റ്റിട്യൂഷൻ നേടിയെടുക്കാനും അത് സിനഡിന് മുന്നിൽ അവതരിപ്പിക്കാനും ചുമതലപ്പെട്ടിട്ടുള്ള മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ തന്നിൽ ഭരമേൽപിക്കപ്പെട്ടിട്ടുള്ള ഉത്തരവാദിത്തം നേടിയെടുക്കാൻ അമാന്തം കാണിച്ചാൽ ഇനിയും ക്ഷമയോടെ കാത്തിരിക്കാൻ എറണാകുളം അതിരൂപതയിലെ വിശ്വാസികളും വൈദീകരും തയ്യാറല്ല. അതിന് കഴിയില്ലെങ്കിൽ ചുമതല ഒഴിഞ്ഞു തിരിച്ചു പോകണമെന്ന് എറണാകുളം അതിരൂപത അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു. അതിരൂപത അല്മായ മുന്നേറ്റം രണ്ടാം ഘട്ടം പ്രത്യക്ഷ സമരപരിപാടികൾക്ക് തുടക്കം കുറിക്കുന്നു.
കഴിഞ്ഞ ഒരു വർഷമായി ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മാർ ആന്റണി കരിയിലിനെ നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ് വിശ്വാസികൾക്ക് വേണ്ടി അല്‌മായ മുന്നേറ്റവും വൈദീകരുടെ അതിരൂപത സംരക്ഷണ സമിതിയും. മാർ ആന്റണി കരിയിലിന്റെ ഭാഗത്തു നിന്ന് റെസ്റ്റിട്യൂഷൻ നേടിയെടുക്കാൻ ഒരു ശ്രമവും നടത്തുന്നതായിട്ട് അല്‌മായ മുന്നേറ്റത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അതിനാൽ ഉത്തരവാദിത്തം നടപ്പിൽ വരുത്താൻ കഴിയില്ലെങ്കിൽ ചുമതല ഒഴിഞ്ഞു തിരിച്ചു പോകുക. റെസ്റ്റിട്യൂഷൻ നേടിയെടുക്കാൻ മാർ ആന്റണി കരിയിലിനെ സഹായിക്കാൻ ചുമതലയുള്ള എറണാകുളം അതിരൂപത കൂരിയ അംഗങ്ങളും സ്ഥാനം ഒഴിയാണെമെന്ന് അല്‌മായ മുന്നേറ്റം ആവശ്യപ്പെട്ടു.
കർദിനാൾ ആലഞ്ചേരി നേതൃത്വം നൽകിയ ഭൂമിവില്പനയിൽ എറണാകുളം അതിരൂപതക്ക് ഭീമമായ സാമ്പത്തിക നഷ്ടംവും വില്പനയിൽ ഗുരുതരമായ ക്രമക്കേടുകളും ഉണ്ടായിട്ടുള്ളതായി വത്തിക്കാൻ നേരിട്ട് നടത്തിയ അന്വേഷണംങ്ങൾക്ക് ഒടുവിൽ കണ്ടെത്തുകയും എറണാകുളം അതിരൂപതക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക ധാർമീക നഷ്ടംങ്ങൾ കണ്ടെത്തി അതിനുള്ള റെസ്റ്റിട്യൂഷൻ നടത്തികൊടുക്കാനും മാർപ്പാപ്പ സീറോ മലബാർ സിനഡിന് നിർദേശം നൽകിയിരുന്നു. ഈ നിർദ്ദേശം അനുസരിച്ചു എറണാകുളം അതിരൂപതയുടെ ചുമതലയിൽ നിന്ന് കർദിനാൾ ആലഞ്ചേരിയെ മാറ്റിനിർത്തി ഭരണ ചുമതല മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിലിന് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവ് വത്തിക്കാനിൽ നിന്ന് ഉണ്ടായിട്ട് ഇപ്പോൾ ഒരു വർഷം പൂർത്തിയായി വീണ്ടും സിനഡ് കൂടി. എന്നാൽ റെസ്റ്റിട്യൂഷൻ സംബന്ധമായ ഒന്നും നടപ്പാക്കുകയോ അത് സംബന്ധിച്ചു എന്തെങ്കിലും വ്യക്തത വരുത്തുകയോ ഉണ്ടായിട്ടില്ല. അതിനാൽ ഇനിയും കാത്തിരുക്കാൻ എറണാകുളം അതിരൂപതയിലെ വിശ്വാസികളും വൈദീകരും തയ്യാറല്ല.
കർദിനാൾ ആലഞ്ചേരിയും കുംഭകോണത്തിൽ പങ്കാളികളായിരുന്ന വൈദീകരും സാമ്പത്തിക നഷ്ടം നികത്തുന്നതിനോടൊപ്പം എറണാകുളം അതിരൂപതക്കും, സീറോ മലബാർ സഭക്കും, കത്തോലിക്കാ സഭക്കും അതിനാൽ ഉണ്ടായിട്ടുള്ള ധാർമീക നഷ്ടത്തിന് ഒരു പരസ്യകുമ്പസാരത്തിന് തയ്യാറാകണമെന്നുംവൈദികർക്ക് എതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും സീറോ മലബാർ സഭയിലെ ഭരണ ചുമതലകളിൽ നിന്ന് കർദിനാൾ ആലഞ്ചേരി സ്വയം ഒഴിയണമെന്നും അല്‌മായ മുന്നേറ്റം അതിരൂപത സമിതിയുടെ അടിയന്തിരമീറ്റിംഗ് ആവശ്യപ്പെട്ടു.
യോഗത്തിൽ അൽമായ മുന്നേറ്റം കൺവീനർ അഡ്വ.ബിനു ജോൺ അധ്യക്ഷൻ ആയിരുന്നു. പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി പി ജെറാർദ്, ഷൈജു ആന്റണി, ജോജോ ഇലഞ്ഞിക്കൽ, മാത്യു കരോണ്ടുകടവിൽ, ബോബി ജോൺ, ജോമോൻ തോട്ടാപ്പിള്ളി, സൂരജ് പൗലോസ്, ജോസഫ് ആന്റണി, റിജു കാഞ്ഞൂക്കാരൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
31.82°C








