Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:12 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് അൺലോക്ക് നാലാം ഘട്ടത്തിന്റെ ഇളവുകളുടെ ഭാഗമായി മധുര മീനാക്ഷി ക്ഷേത്രം തുറന്നു. കോവിഡ് മഹാമാരിയെത്തുടർന്ന് അടച്ച ക്ഷേത്രം 165 ദിവസത്തിന് ശേഷമാണ് തുറക്കുന്നത്. നിരവധി ഭക്തർ സാമൂഹിക അകലം പാലിച്ച് പ്രാർഥന നടത്തി.

10 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, 60 വയസ്സിന് മുകളിലുള്ളവർ എന്നിവർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. ശ്രീകോവിലിന്റെ പരിസരത്ത് പ്രവേശിക്കുന്നതിനു മുമ്പ് ആളുകളുടെ താപനില പരിശോധിക്കുകയും അവർക്ക് ഹാൻഡ് സാനിറ്റൈസർ നൽകുകയും ചെയ്തു.മുൻകരുതൽ നടപടികളുടെ ഭാഗമായി ഭക്തർക്ക് നിവേദ്യങ്ങൾ കൊണ്ടുവരാൻ അനുവാദമില്ല. തേങ്ങ, പഴങ്ങൾ, മാലകൾ എന്നിവ ക്ഷേത്രത്തിനുള്ളിൽ കൊണ്ടുവരാനും ഭക്തർക്ക് അനുവാദമില്ല.

Readers Comment

Add a Comment