Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:22 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട  ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്ക് തെളിക്കും. തുടർന്ന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്യും.

പിന്നീട് മേൽശാന്തി പതിനെട്ടാം പടിക്കുമുന്നിലെ ആഴിയിൽ അഗ്നി പകരും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. അന്ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും.
ചിങ്ങം ഒന്നായ ആഗസ്റ്റ് 17 ന് പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും ഉണ്ടാകും. ശേഷം മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ. ഓഗസ്റ്റ് 17 മുതൽ 21 വരെ പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. 21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകൾക്ക് പരിസമാപ്തി ആകും.

Readers Comment

Add a Comment