Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:19 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പീഡനവീരനായ അലക്‌സിയോസ് മാര്‍ യൗസേബിയോസിനെ നമ്മള്‍ പരിശുദ്ധ കാതോലിക്കാ ബാവയെന്നു വിളിക്കേണ്ട ഗതികേട് വരുമോ? ചോദിക്കുന്നത് ഏതെങ്കിലും സഭാവിരുദ്ധനല്ല, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വൈദിക ട്രസ്റ്റിയായ ഫാ. എം.ഒ. ജോണ്‍ തന്നെ!

ഇപ്പോള്‍ മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്തയായി സസുഖം വാഴുന്ന യൗസേബിയോസിനെ മേല്‍പ്പറഞ്ഞ ചോദ്യത്തില്‍ പീഡനവീരനെന്ന് പരാമര്‍ശിക്കാന്‍ ഇടയായ സംഭവം ഇനിയറിയാന്‍ ബാക്കിയുള്ളത് അദ്ദേഹത്തിന്റെ ത്രികൈമുത്തുന്ന മാവേലിക്കരയിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ മാത്രമാണ്! യൗസേബിയോസ് തിരുമേനിയെ അമേരിക്കയില്‍ നിന്ന് രായ്ക്കുരാമാനം കേരളത്തിലേക്ക് നാടുകടത്തപ്പെട്ടതിനു പിന്നിലെ നാണക്കേടിന്റെ ചരിത്രം സഭയ്ക്കും വൈദികര്‍ക്കുമെല്ലാം നന്നായി അറിയാം. എന്നിട്ടും ഈ മെത്രാനെ അധികാരസ്ഥാനത്തു വാഴിച്ച് വിശ്വാസികളെ വിഡ്ഢികളാക്കുന്ന സഭയില്‍ പുരോഹിതരുടെ പീഡനകഥകള്‍ തുടര്‍ക്കഥയാകുന്നതില്‍ എന്തെങ്കിലും അത്ഭുതമുണ്ടോ?

മാവേലിക്കര ഭദ്രാസനത്തിലെ മലങ്കര സഭാ വിശ്വാസികളെ അറിഞ്ഞുകൊണ്ട് കബളിപ്പിക്കുന്ന സഭാ നടപടിയില്‍ വൈദിക ട്രസ്റ്റിയായ ഫാ. എം.ഒ. ജോണിന്റെ പ്രതികരണമാണ് ഇനി കേള്‍ക്കേണ്ടത്. യൗസേബിയോസിന്റെ ചരിത്രം വൈദികര്‍ക്കെല്ലാം അറിയാമെന്നും, വിശ്വാസികള്‍ക്കേ അറിയാത്തതായുള്ളൂ എന്നും അദ്ദേഹം പറയുന്നതില്‍ നിന്നു തന്നെ സഭാവഞ്ചന വ്യക്തം. സംഭവം നടന്നത് അമേരിക്കയിലാണ്. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന യൗസേബിയോസ് മെത്രാൻ അവിടെവച്ച് തന്റെ കാമസക്തിക്ക് ഇരയാക്കിയത് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ആയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് ആതിഥ്യം സ്വീകരിച്ചെത്തിയ മെത്രാൻ, വീട്ടില്‍ അച്ഛനമ്മമാര്‍ പുറത്തുപോയ സമയത്താണ് അവളെ ബലാല്‍ക്കാരമായി കീഴ്‌പ്പെടുത്തിയത്.

കുളി കഴിഞ്ഞ് ബാത്ത്‌റൂമില്‍ നിന്ന് ഇറങ്ങിവന്ന പെണ്‍കുട്ടിയെ കണ്ട് നിയന്ത്രണം വിട്ട തിരുമേനി, പൗരോഹിത്യം മാറ്റിവച്ച് കാമാസക്തി തീര്‍ക്കുകയായിരുന്നുവത്രെ. അച്ഛനമ്മമാര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കരച്ചിലോടെ പെണ്‍കുട്ടി മെത്രാപ്പോലീത്തയുടെ അതിക്രമം വെളിപ്പെടുത്തിയതോടെ അതിഥി പ്രതിയായി. മെത്രാനെ വീട്ടില്‍ വിളിച്ചുവരുത്തിയ മാതാപിതാക്കള്‍, സംഭവം സഭാദ്ധ്യക്ഷനെ വിളിച്ചറിയിക്കുക മാത്രമല്ല, ഇരുപത്തിനാല് മണിക്കൂറിനകം മെത്രാപ്പോലീത്തയെ നാട്ടിലേക്കു കെട്ടുകെട്ടിക്കണമെന്ന് അന്ത്യശാസനവും നല്‍കി.

അപകടം മണത്തറിഞ്ഞ യൗസേബിയോസ് വീട്ടുകാരുടെ കാലുപിടിച്ചു. യു.എസ് പൊലീസില്‍ മെത്രാപ്പോലീത്തയ്ക്ക് എതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അതിനു പിന്നാലെ നാട്ടിലെത്തി, കോട്ടയത്തെ സഭാ ആസ്ഥാനമായ ദേവലോകത്ത് നേരിട്ടുചെന്ന് രേഖമൂലമായി കാതോലിക്കാ ബാവയെ വിവരങ്ങള്‍ ബോധിപ്പിച്ചു മടങ്ങുകയായിരുന്നു. മെത്രാൻ പെണ്‍കുട്ടിക്ക് അയച്ച ഇ- മെയില്‍ സന്ദേശം മാത്രം മതി, ആ നീച മനസ്സിലെ വികൃതവിചാരങ്ങളുടെ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍.  ഡിയര്‍ എന്ന സംബോധനയോടെ ആരംഭിക്കുന്ന ദീര്‍ഘമായ ഇ- മെയില്‍ സന്ദേശത്തിലുടനീളം തിരുമേനി പെണ്‍കുട്ടിയെ മോളേ... എന്നു വിളിക്കുന്നുണ്ട്. പരിചയപ്പെട്ട നാള്‍ മുതല്‍ താന്‍ പല കുസൃതികളും കാണിച്ചിട്ടുണ്ടെങ്കിലും ഒടുവില്‍ അത് എല്ലാ അതിര്‍ത്തികളും ലംഘിച്ചുവെന്ന് മെത്രാപ്പോലീത്ത തന്നെ സന്ദേശത്തില്‍ സമ്മതിക്കുന്നുമുണ്ട്. നിന്നെ എത്രമാത്രം ഇഷ്ടമാണെന്ന് മനസ്സിലാക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന മെത്രാച്ചന്‍ കത്ത് അവസാനിപ്പിക്കുന്നത്, കുര്‍ബാനകളിലും പ്രാര്‍ത്ഥനകളിലും എന്നും അവളെ ഓര്‍ക്കും എന്നു പറഞ്ഞാണ്! പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം തടി കേടാകാതിരിക്കാന്‍ അമേരിക്കയില്‍ നിന്ന് വിമാനം കയറേണ്ടിവന്ന മെത്രാച്ചന്റെ ക്രൂരതകള്‍ അവിടംകൊണ്ട് അവസാനിച്ചിരുന്നില്ല.

അമേരിക്കന്‍ ജീവിതത്തില്‍ നിന്ന് തന്നെ നാടുകടത്തിയതിന്റെ വൈരാഗ്യം മനസ്സില്‍ വച്ച് തിരുമേനി മറ്റൊരു ഹീന കൃത്യം കൂടി നിര്‍വഹിച്ചു. താന്‍ ഇരയാക്കിയ വിദ്യാര്‍ത്ഥിനിയുടെയും അച്ഛനമ്മമാരുടെയും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയുടെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തി, തനിക്കെതിരെ ഉന്നയിക്കപ്പെടുന്ന പീഡനസംഭവം കെട്ടിച്ചമച്ചതാണെന്നും, ഇതിനു പിന്നില്‍ സംഘടിതമായ ഗൂഢാലോചനയുണ്ടെന്നും കാണിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട് അവരെ നാണംകെടുത്തിക്കൊണ്ടായിരുന്നു ആ ക്രൂരവിനോദം.

നിഷ്‌കളങ്കയായ തങ്ങളുടെ മകളെ കാമാര്‍ത്തികൊണ്ട് പിച്ചിച്ചീന്തിയ കശ്മലനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സഭാ ആസ്ഥാനത്ത് നേരിട്ടെത്തി പരാതി നല്‍കിയിട്ടും സഭ കൈക്കൊണ്ട നടപടിയാണ് ഏറ്റവും വിചിത്രം. പൗരോഹിത്യധര്‍മ്മം ലംഘിക്കുകയും, മകളുടെ പ്രായം പോലുമില്ലാത്ത വിദ്യാര്‍ത്ഥിനിയെ കാമവികാരത്തിന് വിധേയയാക്കുകയും ചെയ്ത കാമഭ്രാന്തനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനു പകരം സഭ ചെയ്തത് അദ്ദേഹത്തെ മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്തയായി സിംഹാസനത്തിലിരുത്തുകയാണ്!

അമേരിക്കയില്‍ വച്ചു തന്നെ യൗസേബിയോസ് മെത്രാൻ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ ലൈംഗികപീഡനത്തിന് ഇരകളാക്കിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തുകയാണ്, അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗമായ റോയ് തോമസ്, സഭയുടെ മാനേജിങ് കമ്മിറ്റീ അംഗങ്ങളും വൈദികരും അടങ്ങുന്ന ഔദ്യോഗിക വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലാണ് അദ്ദേഹം ഈ വിവരം പോസ്റ്റ് ചെയ്തത്.
മാവേലിക്കരയില്‍ നമുക്ക് ഒരു തിരുമേനിയുണ്ടെന്നും, സൗത്ത് വെസ്റ്റ് അമേരിക്കയില്‍ അദ്ദേഹം എന്താണ് ചെയ്തതെന്നും ചോദിക്കുന്ന റോയ് തോമസ്, അവിടെ നിരവധി പെണ്‍കുട്ടികളെ തിരുമേനി ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിട്ടും എന്തെങ്കിലും നടപടി അദ്ദേഹത്തിനെതിരെ സഭ സ്വീകരിച്ചോ എന്നു കൂടി ചോദിക്കുന്നുണ്ട്. മറ്റു വൈദികര്‍ക്കു കൂടി അപമാനവും നാണക്കേടും വരുത്തിവയ്ക്കുന്നതാണ് യൗസേബിയോസ്നെപോലെ ഉള്ളവരുടെ ചെയ്തികളെന്ന് ദു:ഖത്തോടെ റോയ് തോമസ് ഓര്‍ക്കുന്നതാണ് ആ വാട്ട്‌സ് ആപ്പ് സന്ദേശം.

സഭാ മേധാവികളെല്ലാം അറിയുകയും, വൈദികര്‍ക്കിടയില്‍ പാട്ടാവുകയും ചെയ്ത സംഭവം വിശ്വാസികളില്‍ നിന്ന് ഒളിച്ചുപിടിക്കുന്ന സഭയുടെ ഔദ്യോഗിക വക്താവും കോട്ടയത്തെ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയുടെ പ്രിന്‍സിപ്പലുമായ ഫാ. ജോൺ എബ്രഹാം കോനാട്ട്  പ്രതികരണം കൂടി കേള്‍ക്കൂക. അമേരിക്കയില്‍ വച്ചു നടന്ന പീഡനസംഭവത്തിന് ഇവിടെ എന്തു പ്രസക്തി എന്നു ചോദിക്കുന്ന അദ്ദേഹത്തോട്, മാവേലിക്കരയിലെ വിശ്വാസികള്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് അറിഞ്ഞുകൂടാത്തത്. അതേസമയം, യൗസേബിയോസ് മെത്രാന് എതിരായ പീഡന പരാതി സഭ ഗൗരവത്തോടെ എടുത്തില്ലെന്നും, മെത്രാപ്പോലീത്തയ്ക്ക് എതിരെ നടപടിയെടുത്തില്ലെന്നും അദ്ദേഹം തുറന്നുസമ്മതിക്കുന്നുണ്ട്. അതിനിടെ, അമേരിക്കന്‍ പീഡനങ്ങള്‍ കഴിഞ്ഞ് മാവേലിക്കരയിലേത്തി അഭിരമിക്കുന്ന യൗസേബിയോസ് മെത്രാൻ, ഈ സംഭവങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ വൈദികര്‍ക്ക് 20,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ കൈക്കൂലി നല്‍കിയതായും വൈദികർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഇനി ഒരു ചോദ്യം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഭര്‍തൃമതികളായ വീട്ടമ്മമാരെയും പുരോഹിതര്‍ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന് യഥാര്‍ത്ഥ കാരണം ഇതല്ലേ? ആഭാസന്മാരും കാമവേറിയന്മാരുമായ മെത്രാപ്പോലീത്തമാര്‍ക്ക് എതിരെ പരാതി ഉയര്‍ന്നാലും, അവര്‍ക്ക് പാരിതോഷികമായി സിംഹാസനവും സ്ഥാനവും നല്‍കുന്ന സഭയില്‍ ആര്‍ക്കെങ്കിലും വൈദികരെ ശാസിക്കാനോ ശിക്ഷിക്കാനോ നാവു പൊങ്ങുമോ? മെത്രാച്ചന്മാര്‍ വരുത്തിയ നാണക്കേടിനെക്കുറിച്ച് വൈദികര്‍ ഓര്‍മ്മിപ്പിച്ചാല്‍ സഭയ്ക്ക് എന്ത് മറുപടി പറയാനുണ്ട്?

യൗസേബിയോസിന്റെ അമേരിക്കന്‍ എപ്പിസോഡിനു ശേഷമാണ്, വിശ്വാസിനിയെ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചു വൈദകര്‍ ലൈംഗിക പീഡനങ്ങളുടെ പരമ്പരയ്ക്ക് വിധേയയാക്കിയത്. വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ട് എന്ന വൈദികന്റെ പീഡനത്തെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവവും അതിനു പിന്നാലെയെത്തി.

ഞായര്‍ കുര്‍ബാനയ്ക്കു ശേഷം ഒരു യുവതിയോടൊപ്പം പെപ്‌സിയും പപ്പ്സുമായി  പള്ളിമുറിയിലെത്തിയ യുവതിയെ ഫാ. ജിനോയെയും യുവതിയെയും കയ്യോടെ പിടികൂടിയ സംഭവം നടന്നത് കോട്ടയത്താണ്. . വയനാട്ടില്‍ കമ്മന സെന്റ് ജോര്‍ജ് താബോര്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ബാബു വര്‍ഗീസ് പൂക്കോട്ടില്‍ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച് പിടിക്കപ്പെട്ട സംഭവം വാര്‍ത്തയായിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ.  ഈ പീഡന വീരന്മാരില്‍ ഒരാള്‍ക്കെങ്കിലും എതിരെ പേരിനു പോലും നടപടി സ്വീകരിക്കാതിരുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ തന്നെ ഇവര്‍ക്ക് വിശ്വാസികളുടെ പണമെടുത്ത് ശമ്പളം നല്‍കുകയും ചെയ്തുവരുന്നു.

ഇടുക്കി ഭദ്രാസനത്തില്‍ മൂന്നു വൈദികര്‍ ചെന്ന് മെത്രാപ്പോലീത്തയെ പെണ്‍കുരുക്കിലാക്കി ആഴ്ചകളോളം അരമനയില്‍ത്തന്നെ താമസിപ്പിക്കുകയും, കോടികള്‍ തട്ടിച്ചെടുക്കുകയും ചെയ്ത സംഭവത്തില്‍ പിന്നീടുണ്ടായത് വിശ്വാസികളെത്തന്നെ ഞെട്ടിച്ച നടപടിയായിരുന്നു. ഭദ്രാസനത്തില്‍ നിന്നു മാറ്റിയ സ്റ്റീഫെനെന്ന മാത്യൂസ് മാർ തേവോദോസിയോസിനെ ബഥനി ആശ്രമത്തില്‍ രഹസ്യമായി പാര്‍പ്പിക്കുന്ന സഭ, അദ്ദേഹം ഉടുവസ്ത്രം കുരുക്കാക്കി ആത്മഹത്യ ചെയ്യുമെന്നു ഭയന്ന് നഗ്നജീവിതം വിധിക്കുകയായിരുന്നു. പീഡനം കഴിഞ്ഞ് അമേരിക്കന്‍ ഡോളറുമായി എത്തുന്നവര്‍ക്ക് സിംഹാസവും, പീഡനം നടത്തി കാശ് കയ്യിലില്ലാത്ത മെത്രാന്മാര്‍ക്ക് തടവുമുറിയും എന്നതാണോ സഭ നടപ്പാക്കുന്ന ദൈവനീതി എന്നാണ് വിശ്വാസികളുടെ ചോദ്യം. സിംഹാസനത്തിലിരുന്നാൽ മരണം വരെ ട്രാൻസ്ഫെറില്ലാത്ത ഈ മെത്രാന്മാരെ എന്തുകൊണ്ടാണ് നാട് കടത്തിയതെന്ന വിശ്വാസികളുടെ ചോദ്യത്തിനും ഉത്തരമില്ല

മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും അസാന്മാര്‍ഗിക ജീവിതവും, ലൈംഗികാസക്തിയും പീഡനകഥകളും നാണക്കേടാകുമ്പോഴും ഒന്നു കൈവിരല്‍ ചൂണ്ടാന്‍ പോലും സഭാമേധാവികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഈ സഭയെ എങ്ങനെ ക്രിസ്തുവിന്റെ സഭയായി കരുതും? മെത്രാന്മാരെ  വീട്ടിലേക്ക് സ്വീകരിച്ചു വരുത്തി സത്കരിക്കുന്നത് അഭിമാനമായി കരുതിയിരുന്ന വിശ്വാസികള്‍ ഇനി പുരോഹിതവര്‍ഗത്തെ എന്തു വിശ്വസിച്ച് വീട്ടില്‍ കയറ്റും? മെത്രാൻ കയറിയ വീടെന്ന മേല്‍വിലാസം ഏറ്റവും വലിയ നാണക്കേടായി മാറുമ്പോഴും സഭ തുടരുന്ന നിസ്സംഗഭാവത്തോട് വിശ്വാസികള്‍ അന്ത്യകാലം വരെ പൊറുക്കും എന്നാണോ?

Readers Comment

Add a Comment