Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:07 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ഇല്ലം നിറ ആഘോഷം നടന്നു.

വ്യാഴാഴ്ച രാവിലെ 6.15 മുതല്‍ കഴിഞ്ഞ ദിവസം ക്ഷേത്രനടയില്‍ എത്തിച്ചിരുന്ന കതിര്‍ കറ്റകള്‍ പാരമ്പര്യ അവകാശികള്‍ തലയിലേറ്റി ക്ഷേത്ര കവാടത്തിലെത്തിച്ചു.തുടര്‍ന്ന് ശംഖ് വിളിച്ച്‌ വിളക്ക് തെളിച്ച്‌ തീര്‍ത്ഥം തെളിച്ച്‌ പൂജിച്ച്‌ കീഴ്ശാന്തിമാര്‍ തലയിലേറ്റി ക്ഷേത്രത്തിനകത്ത് ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു.

മേല്‍ശാന്തി ലക്ഷ്മി പൂജ ചെയ്ത് ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്നതോടെ ചടങ്ങ് അവസാനിച്ചു. കതിരുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്യുമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളുണ്ട്. സാധാരണ വന്‍ ഭക്തജന പങ്കാളിത്തത്തോടെയും ആരവത്തോടെയും നടത്തുന്ന ചടങ്ങാണ് ഇല്ലം നിറ. ക്ഷേത്രത്തില്‍നിന്ന് നല്‍കുന്ന കതിര്‍ ഭക്തര്‍ വീടുകളിലും, സ്ഥാപനങ്ങളിലും നിറയ്ക്കാറുണ്ട്.

23നാണ് തൃപ്പുത്തരി. പുതിയ നെല്ലിന്റെ അരി ഉപയോഗിച്ച്‌ തയാറാക്കുന്ന പായസം ഗുരുവായൂരപ്പന് നിവേദിക്കുന്ന ചടങ്ങാണിത്. വര്‍ഷത്തില്‍ ഒരിക്കല്‍ പത്തിലക്കറിയും ഉപ്പുമാങ്ങയും നിവേദിക്കുന്നതും തൃപ്പുത്തരി ദിവസമാണ്. ലക്ഷക്കണക്കിന് രൂപയുടെ പുത്തരി പായസമാണ് ഭക്തര്‍ ശീട്ടാക്കാറുള്ളത്.

എല്ലാ വര്‍ഷവും ആയിരത്തിലധികം കതിര്‍ കറ്റകളാണ് ഇല്ലം നിറക്കായി എത്തിച്ചിരുന്നത്. ഇത്തവണ ഇത് 150 ആക്കി ചുരുക്കി.60 കീഴ്ശാന്തി മാര്‍ ശിരസിലേറ്റി എഴുന്നള്ളിച്ച്‌ കതിര്‍ കറ്റകള്‍ ഭഗവാന് സമര്‍പ്പിക്കാറുള്ളതാണ്. എന്നാല്‍ ഇക്കൊല്ലം നിയന്ത്രണം മൂലം അത് 15 പേരില്‍ ഒതുങ്ങി.

ഭക്തര്‍ക്ക് പ്രവേശനം ഇല്ലാത്തതിനാല്‍ പുറത്ത് പോലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് കടുത്ത നിയന്തണം ഏര്‍പ്പെടുത്തിയിരുന്നു. 6.30 മുതല്‍ 8.30 വരെയാണ് മുഹൂര്‍ത്തമെങ്കിലും 7 മണിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി.ക്ഷേത്രത്തിലെ ഉപദേവതമാര്‍ക്കും, മമ്മിയൂര്‍ ക്ഷേത്രത്തിലും ഇല്ലം നിറ നടന്നു. മമ്മിയൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി 21നാണ്.

Readers Comment

Add a Comment