Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വെള്ളിയാഴ്ച തിരുവല്ല സഭാകൗണ്‍സില്‍ ചേംബറില്‍ ചേര്‍ന്ന മാര്‍ത്തോമാ സഭ വൈദിക സെലക്ഷന്‍ കൗണ്‍സില്‍ അലസിപ്പിരിഞ്ഞു. സി.എസ്.ഐ സഭയില്‍ നിന്നും പുറത്താക്കിയ വൈദികന്‍ ലിജോ ഉമ്മന്‍ ജോര്‍ജിനെ മാര്‍ത്തോമ്മ സഭയില്‍ വൈദികനായി എടുക്കുവാനുള്ള സഭാധ്യക്ഷന്റെ ഏകപക്ഷീയമായ തീരുമാനത്തെ സഭാ കൗണ്‍സില്‍ അംഗങ്ങള്‍ ഒന്നടങ്കം എതിര്‍ത്തതിനെ തുടര്‍ന്നാണ് കൗണ്‍സില്‍ അലസി പിരിഞ്ഞത്. അനാശാസ്യത്തിനും സ്വഭാവദൂഷ്യത്തിനും അഞ്ചു വര്‍ഷത്തെ നിര്‍ബന്ധിത അവധി വിധിച്ച വൈദികനായ ലിജോ ഉമ്മന്‍ ജോര്‍ജിനെയാണ് മാര്‍ത്തോമ്മാ സഭാ വൈദികനായി വാഴിക്കാന്‍ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തില്‍ നീക്കം നടന്നത്.
രാവിലെ തുടങ്ങിയ കൗണ്‍സിലില്‍ മെത്രാപ്പൊലീത്ത വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ കൗണ്‍സിലംഗങ്ങള്‍ ഐക്യകണ്‌ഠേന എതിര്‍ത്തതിനെ തുടര്‍ന്ന് കൗണ്‍സില്‍ അധ്യക്ഷനായ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത ക്ഷുഭിതനായി ഇറങ്ങിപ്പോയി. വീണ്ടും ഉച്ചതിരിഞ്ഞ് കൗണ്‍സില്‍ സമ്മേളിച്ചപ്പോള്‍ മെത്രാപ്പൊലീത്തയുടെ ഏകാധിപത്യപരമായ ചെയ്തികളെ കൗണ്‍സിലംഗങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ ഒക്ടോബര്‍ രണ്ടോടെ സഭാധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചതായാണ് വിവരം. മാര്‍ത്തോമാ സഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സഭാധ്യക്ഷന് ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകുന്നത്.
5 വൈദികരും 8 അല്‍മായരും ചേര്‍ന്നതാണ് വൈദിക സെലക്ഷന്‍ കൗണ്‍സില്‍. ഇന്ന് വൈദിക പട്ടത്തിനായി പതിനഞ്ച് പേരുടെ ലിസ്റ്റാണ് കൗണ്‍സിലിന് മുമ്പാകെ എത്തിയത്. എന്നാല്‍ തര്‍ക്കത്തെ തുടര്‍ന്ന് ആരുടേയും പേരുകള്‍ പരിഗണിച്ചില്ല.
വിവാദ വൈദികന് പട്ടം നല്‍കുന്നതിന് എതിരെ 134 വൈദികര്‍ ഒപ്പിട്ട മെമ്മോറാണ്ടം സിനഡിനും മെത്രാപ്പലീത്തയ്ക്കും അയക്കുകയും വിശ്വാസികള്‍ വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു എന്നുമുള്ള വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഐടുഐ ന്യൂസാണ്.
മുന്‍ സഭാധ്യക്ഷന്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയെ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെ കാറ്റും വെളിച്ചവുമെത്താത്ത മുറിയില്‍ മതിയായ ചികിത്സ നല്‍കാതെ പൂട്ടിയിട്ടിരിക്കുകയാണെന്ന് ആദ്യം പുറം ലോകത്തെ അറിയിച്ചതും ഐടുഐ ന്യൂസാണ് ഇതേ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും പഴയ 42-ാം റൂമിലേക്ക് മാറ്റിയിട്ടുണ്ട്.
31.82°C








