Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ഇന്ന് നടക്കും. വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാര്‍ഥനയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. ചടങ്ങിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുക.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വാര്‍ഷിക ദിനം തന്നെയാണ് തറക്കല്ലിടാനും മോഡി സ4ക്കാ4 തെരഞ്ഞെടുത്തത്. കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ഡൗണ്‍ ഇളവുകളില്‍ മതപരമായ പൊതുപരിപാടികള്‍ക്ക് അനുമതിയില്ലെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ പ്രത്യേക ഇളവ് നല്‍കുകയായിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലെ പ്രധാനമന്ത്രിയുടെ പ്രാ4ഥനയോടെയാണ് ഒദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും. ശേഷം രാംലല്ലയില്‍ പുഷ്പാര്‍ച്ചന. വെള്ളികൊണ്ട് നിര്‍മിച്ച 22അര കിലോയിലധികം ഭാരമുള്ള കല്ലുപയോഗിച്ചാണ് തറക്കല്ലിടല്‍. ഇന്നലെ രാത്രിയോടെ തന്നെ അയോധ്യ നഗരം ദീപാലംകൃതമായിരുന്നു.
സമീപത്തെ ക്ഷേത്രങ്ങളില്‍ നിന്നും രാമായണ പാരായണവും നടക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കത്തക്ക വിധത്തിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ യുപി ഗവര്‍ണറും മുഖ്യമന്ത്രിയും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതും രാമക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ദ് ദാസും വേദിയിലുണ്ടാവും. 200ല്‍ അധികം വിവിഐപികളെ നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും പിന്നീട് 175 ആയി കുറച്ചിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വാ4ഷിക ദിനം തന്നെ തറക്കല്ലിടാന്‍ തെരഞ്ഞെടുത്തത് മോദി സര്‍ക്കാറിന്റെ മുസ്ലിംവിരുദ്ധ ഹിന്ദുത്വ രാഷ്ട്രീയത്തെ വെളിപ്പെടുത്തുന്നതാണെന്നാണ് വിലയിരുത്തല്‍.