Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:14 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കാന്‍ ഓര്‍ത്തഡോക്സ് സഭയും അനുമതി നല്‍കി. വിശ്വാസികള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടാകരുതെന്നും ഓര്‍ത്തഡോക്സ് സഭ നിര്‍ദേശിച്ചു. നേരത്തെ ലത്തീന്‍ സഭയും യാക്കോബായ സഭയും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചിരുന്നു.

നിലവിലെ സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. മൃതദേഹം ദഹിപ്പിക്കുന്നതിന് സഭാ നേതൃത്വം അനുമതി നല്‍കുന്നുണ്ട്. നിലവിലെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയാണ് ഈ തീരുമാനം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം സംസ്‌കാരം നടത്തേണ്ടത്. മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള നടപടികള്‍ അതത് ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ ഇടവക ചുമതലക്കാരുടെ സഹകരണത്തോടെ സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.


 

Readers Comment

Add a Comment