Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ നാളെ ആരംഭിക്കും. തീര്‍ഥാടകരില്‍ ഭൂരിഭാഗവും മക്കയിലെത്തിയിട്ടുണ്ട്. ഇവര്‍ നാളെ മിനായിലേക്ക് നീങ്ങും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആയിരത്തോളം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. തീര്‍ഥാടകരില്‍ 70 ശതമാനവും വിദേശികളാണ്.
മക്കയിലും മക്കയുടെ പരിസരപ്രദേശങ്ങളിലുള്ള മീന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലുമായി നാളെ മുതല്‍ അഞ്ച് ദിവസം ഹജ്ജ് കര്‍മങ്ങള്‍ നീണ്ടു നില്‍ക്കും. ശാരീരിക അകലം പാലിക്കുന്നത് ഉള്‍പ്പെടെ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളെല്ലാം സ്വീകരിച്ച് കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പുണ്യസ്ഥലങ്ങളില്‍ പൂര്‍ത്തിയായിട്ടുണ്ട്.
തമ്പുകളില്‍ ഓരോ തീര്‍ഥാടകനും ഒന്‍പത് സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം അനുവദിക്കും. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തെ കര്‍മമായ ഹജ്ജ് കൊവിഡിന്റെ പശ്ചാത്തലത്തിലും മുടങ്ങാന്‍ പാടില്ല എന്ന സൗദിയുടെ തീരുമാനത്തെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്. കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയവരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴിയാണ് ഹജ്ജിനായി തെരഞ്ഞെടുത്തത്. സൗദിക്കകത്തുള്ള 160 രാജ്യങ്ങളിലെ പൗരന്‍മാര്‍ ഹജ്ജ് നിര്‍വഹിക്കുന്നുണ്ടെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 20നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഹജ്ജിന് അവസരം നല്‍കിയിട്ടുള്ളത്.
സാധാരണ 25 ലക്ഷത്തോളം തീര്‍ഥാടകരാണ് എല്ലാ വര്‍ഷവും ഹജ്ജ് നിര്‍വഹിക്കാറുള്ളത്. ഇന്ത്യയില്‍ നിന്നുള്ള രണ്ട് ലക്ഷം തീര്‍ഥാടകര്‍ ഉള്‍പ്പെടെ 18 ലക്ഷത്തോളം വിദേശ തീര്‍ഥാടകര്‍ ഹജ്ജിന് എത്താറുണ്ട്. ഇത്തവണ വിദേശത്ത് നിന്നും തീര്‍ഥാടകര്‍ ഇല്ലാത്തത് കൊണ്ടാണ് സൗദിക്കകത്തുള്ള ഏതാനും വിദേശികള്‍ക്ക് അവസരം നല്‍കിയത്
31.82°C








