Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:38 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,congress, pj joseph , keralacongress, kuttanaad seat , politics, i2inews

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് കോൺഗ്രസിന് വിട്ടുനൽകുന്നതിനുള്ള ഉപാധി മുന്നോട്ട് വെച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പകരം മൂവാറ്റുപുഴ സീറ്റ് വിട്ട് കിട്ടണമെന്നാണ് ഉപാധിയിൽ പറയുന്നത്. അതേസമയം കുട്ടനാട് സീറ്റ് വിട്ടുനല്‍കില്ലെന്ന് ജോസ് കെ.മാണി വിഭാഗം ആവര്‍ത്തിച്ച് പറയുന്ന സാഹചര്യത്തിലാണ്  ജോസഫ് വിഭാഗത്തിൻറെ ഈ നീക്കം.  കഴിഞ്ഞ തവണ കുട്ടനാട്ടില്‍ തോമസ് ചാണ്ടിയോട് മത്സരിച്ചത് ജോസഫിനൊപ്പമുള്ള ജേക്കബ് എബ്രഹാമാണ്. ഇത്തവണയും ജേക്കബ് എബ്രഹാമിനെ സ്ഥാനാർഥിയാക്കാനാണ് ജോസഫ് ഗ്രൂപ്പിൻറെ തീരുമാനം. അതിനിടെ,  ഏതെങ്കിലും ഘട്ടത്തിൽ കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നാൽ മാത്രമാണ് പകരമായി മൂവാറ്റുപുഴ എന്ന ഉപാധി മുന്നോട്ട് വെച്ചത് എന്നാണ് ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുള്ളത്.

 

 

Readers Comment

Add a Comment