Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ആറാം ദിവസവും ശക്തമായി തുടരുന്നു. പ്രതിഷേധവുമായി എത്തിയ മഹിളാ കോണ്‍ഗ്രസുകാര്‍ മേയറുടെ കാറില്‍ കരിങ്കൊടി കെട്ടി. പ്രതിഷേധത്തിനിടെ പൊലീസിനുനേരെ കസേരയേറുമുണ്ടായി. ഇതിനിെട മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക കോര്‍പറേഷന്‍റെ മതില്‍ച്ചാടിക്കടന്നു. കോര്‍പറേഷന്‍ ഓഫിസിനുള്ളില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയാണ്. പ്രതിഷേധവുമായെത്തിയ ബിജെപിക്കാര്‍ കോര്‍പറേഷന്‍ ഓഫിസിന്റെ മുകളില്‍ക്കയറി. പ്രതിഷേധങ്ങള്‍ക്കും രാജി ആവശ്യത്തിനും ഇടയില് മേയര്‍ ആര്യ രാജേന്ദ്രന്‍ പൊലീസ് സംരക്ഷണയില്‍ ഓഫിസിലെത്തി. നഗരസഭ പരിസരത്ത് പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.