Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:46 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എസ്.എന്‍ കോളജ് ജൂബിലി അഴിമതി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്. കുറ്റപത്രം തയ്യാറായതായി ക്രൈംബ്രാഞ്ച് അറിയിച്ചു. കൊല്ലം സി.ജെ.എം കോടതി ലോക്ക്ഡൗണ്‍ പരിധിയില്‍ ആതിനാല്‍ കോടതി നിര്‍ദേശ പ്രകാരം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കൂ എന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

കേസില്‍ വെള്ളാപ്പള്ളിക്കെതിരെ പണം അപഹരിക്കല്‍, വിശ്വാസവഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയുട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ 55 ലക്ഷം രൂപയുടെ തട്ടിപ്പ് കേസാണ് ഉള്ളത്. 16 വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കുന്നത്.

1997-98 കാലഘട്ടത്തില്‍ എസ്.എന്‍ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത ഒരു കോടിയില്‍ അധികം രൂപയില്‍ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നതാണ് കേസ്. എന്നാല്‍ കൂടുതല്‍ പലിശ ലഭിക്കുന്നതിനാണ് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം. 2004ല്‍ എസ്.എന്‍ ട്രസ്റ്റ് അംഗമായിരുന്ന പി സുരേന്ദ്ര ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

Readers Comment

Add a Comment