Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മ്യൂസിയത്തിനു മുന്‍പില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. പ്രതിയെ ഉടൻ പിടികൂടുമെന്ന് തിരുവനന്തപുരം ഡിസിപി അറിയിച്ചു. രണ്ടു ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിചിച്ചിട്ടില്ലെന്ന് ഡിസിപി അജിത്കുമാർ വ്യക്തമാക്കി
ഏത് ദിശയിലാണ് പ്രതി ഓടി രക്ഷപ്പെട്ടത് എന്നതിൽ ആശയക്കുഴപ്പം ഉണ്ടായി..അതുകൊണ്ടാണ് അന്വേഷണത്തിന്റെ തുടക്കത്തിൽ അല്പം വൈകിയതെന്നും ഡിസിപി പറഞ്ഞു.
സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു. ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നൽകിയിട്ടും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത് എന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.