Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്തോനേഷ്യയില്‍ 54കാരിയെ വലിയ ഒരു പെരുമ്പാമ്പ് ജീവനോട് വിഴുങ്ങി. ബന്താര ജംബി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റബര്‍ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയ ജഹ്‌റ എന്ന സ്ത്രീയെയാണ് പാമ്പ് വിഴുങ്ങിയത്.
റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ ജഹ്റയെ കഴിഞ്ഞയാഴ്ച ജോലിക്ക് പോകുന്നതിനിടെ കാണാതാവുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്താത്ത ജഹ്റയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ ആരംഭിച്ചു. തിരച്ചില്‍ നടത്തിയ നാട്ടുകാരുടെ ശ്രദ്ധയില്‍ വലിയ വയറുമായി ഒരു പെരുമ്പാമ്പിനെ കണ്ടെത്തി.
22 അടിയോളം വരുന്ന പെരുമ്പാമ്പായിരുന്നു ഇത്. പാമ്പിന്റെ വയറ്റില്‍ ജെഹ്‌റയാണെന്ന് നാട്ടുകാര്‍ സംശയിച്ചു. തിരച്ചിലിന് എത്തിയ നാട്ടുകാര്‍ പാമ്പിനെ ആക്രമിച്ച ശേഷം അതിന്റെ വയര്‍ കീറി. തുടര്‍ന്നാണ് സ്ത്രീയുടെ മൃതദേഹത്തിന്റെ അവിശിഷ്ടങ്ങള്‍ പാമ്പിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. എല്ലാവരെയും ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അത്.
പാമ്പിന്റെ വയറ്റില്‍ നിന്നാണ് സ്ത്രീയെ കണ്ടെത്തിയതെന്നും കണ്ടെത്തിയപ്പോള്‍ ശരീരത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ബെറ്റാറ ജാംബി പോലീസ് മേധാവി എ കെ പി എസ് ഹരേഫ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെങ്കിലും ഇന്തോനേഷ്യയില്‍ മനുഷ്യരെ പെരുമ്പാമ്പ് കൊന്ന് തിന്നുന്നത് ഇതാദ്യത്തെ സംഭവമല്ല. 2018ല്‍ 54 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം 7 മീറ്റര്‍ നീളത്തിലുള്ള ഒരു പാമ്പിന്റെ വയറില്‍ നിന്ന് കണ്ടെത്തിയിരുന്നു.
ജഹ്‌റയെ ഏകദേശം പാമ്പ് രണ്ട് മണിക്കൂറെങ്കിലും ചുറ്റിവലിഞ്ഞിട്ടുണ്ടാവുമെന്നാണ് അധികൃതര്‍ പറയുന്നത്. അതിന് ശേഷമായിരിക്കും പാമ്പ് വിഴുങ്ങിയിട്ടുണ്ടാവുക. 22 അടി നീളമാണ് ഈ പെരുമ്പാമ്പിനുള്ളത്. ഇത്തരത്തിലുള്ള ഒരു പാമ്പിനെ പ്രദേശത്ത് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഇരയെ കിട്ടിയാൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതാണ് ഇവയുടെ രീതി. കാട്ടിൽ ഇനിയും ഭീമൻ പെരുമ്പാമ്പുകൾ ഉണ്ടാവുമെന്ന നടുക്കത്തിലും ഭീതിയിലുമാണ് പ്രദേശവാസികൾ.