Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:13 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


കുപ്രസിദ്ധ കുറ്റവാളിയും കാണ്‍പൂര്‍ റെയ്ഡില്‍ എട്ടുപൊലീസുകാരെ വെടിവെച്ചു കൊന്ന കേസില്‍ ഒളിവില്‍ കഴിയുന്നയാളുമായ വികാസ് ദുബെയുടെ ബി.ജെ.പി ബന്ധം തെളിയിക്കുന്ന വിഡിയോ പുറത്ത്. ടൈംസ് നൌ ചാനലാണ് വിഡിയോ പുറത്തുവിട്ടത്. ബി.ജെ.പി എം.എല്‍.എമാരുമായുള്ള ബന്ധം വികാസ് ദുബെ തുറന്നു സമ്മതിക്കുന്നതാണ് വിഡിയോ. കൊലക്കേസിലടക്കം തന്നെ സഹായിച്ചത് ഈ എം.എല്‍.എമാരാണെന്നും തനിക്ക് ഭയമില്ലെന്നും പറയുന്ന വിഡിയോ 2017ലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഹരികൃഷ്ണ ശ്രീവാസ്തവയാണ് തന്റെ രാഷ്ട്രീയഗുരുവെന്നും, രാഷ്ട്രീയത്തിലിറക്കിയത് അദ്ദേഹമാണെന്നും വികാസ് ദുബെ പറയുന്നുണ്ട്. മുലായം സിംഗ് സര്‍ക്കാരില്‍ സ്പീക്കറായിരുന്നു ഹരികൃഷ്ണ ശ്രീവാസ്തവ. തനിക്ക് കുറ്റകൃത്യങ്ങളുമായും ക്രിമിനലുകളുമായും യാതൊരു ബന്ധവുമില്ലെന്ന് ഇയാള്‍ അവകാശപ്പെടുന്നുണ്ട്. 

തനിക്കെതിരായ കേസുകള്‍, സംസ്ഥാനത്ത് തന്റെ ജനപ്രീതി വര്‍ധിക്കുന്നത് കൊണ്ട് വരുന്നതാണെന്നും, അത് എതിരാളികളെ അസൂയാലുക്കളാക്കുന്നുവെന്നും ദുബെ പറയുന്നു. ബി.ജെ.പി. എം.എല്‍.എമാരായ അഭിജിത്ത് സംഗ, ഭഗവതി സാഗര്‍ എന്നിവരാണ് തന്നെ സഹായിച്ചതെന്നും ദുബെ പറയുന്നുണ്ട്.  2017ല്‍ തനിക്കെതിരെ പോലീസ് നടപടിയുണ്ടായപ്പോള്‍ രക്ഷിച്ചത് ഇവരാണ് ദുബെ വിഡിയോ സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇയാളെ പിടികൂടാനായി വീട് റെയ്ഡ് ചെയ്ത ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ 8 പോലീസുകാരാണ് കൊല്ലപ്പെട്ടത്. ദുബെയുടെ പത്തോളം അനുയായികള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. 16 അംഗ പോലീസ് സംഘമാണ് വികാസ് ദുബെയെ പിടികൂടാനായി ബികാരു ഗ്രാമത്തിലെത്തിയത്. കൊലപാതകം, വധശ്രമം ഉള്‍പ്പെടെ അറുപതോളം കേസുകള്‍ ദുബെയുടെ പേരിലുണ്ട്.

ദുബെയെ കണ്ടെത്താനായി പാരിതോഷിക തുക വര്‍ധിപ്പിച്ചിരിക്കുകയാണ് പോലീസ്. രണ്ടരലക്ഷം രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. നേരത്തെ ഒരു ലക്ഷം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. മൂന്ന് പോലീസുകാരെ സംഭവ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ വികാസ് ദുബെയുടെ ആളുകളുമായി സ്ഥിരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Readers Comment

Add a Comment