Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:20 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്വാറന്റൈന്‍ ലംഘിച്ചയാളെ ആരോഗ്യ പ്രവര്‍ത്തകരും പോലീസും ഓടിച്ചിട്ടു സാഹസികമായി പിടികൂടി. പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശിയായ ബിധു വി.ടി യാണ് പിടിയിലായത്. പത്തനംതിട്ട നഗര മധ്യത്തിലാണ് സംഭവം നടന്നത്. നിരീക്ഷണ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇയാള്‍ക്ക് എതിരെ പോലീസ് കേസ് എടുക്കും.

മൂന്ന് ദിവസത്തിന് മുന്‍പ് റിയാദില്‍ നിന്നെത്തിയ ഇയാള്‍ പത്തനംതിട്ട ചെന്നീര്‍ക്കരയിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. വീട്ടുകാരുമായി വഴക്കിട്ട് പുറത്തിറങ്ങിയതായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. മാസ്‌ക് വയ്ക്കാതെ നഗരത്തിലെത്തിയതു  പൊലീസും ആരോഗ്യപ്രവർത്തകരും ചോദ്യം ചെയ്തപ്പോൾ അസഭ്യം പറയുകയും ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോഴുമാണ്  പോലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടിയത്.

പത്തനംതിട്ട നഗരത്തില്‍ വച്ച് ബല പ്രയോഗത്തിന് ശേഷമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലിസിനും ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്. ഇയാളെ കോഴഞ്ചേരി  ജില്ലാ ആശൂപത്രിയില്‍ നിരീക്ഷണത്തിലാക്കുകയും കേസെടുക്കുകയും ചെയ്തു.ആരോഗ്യ പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ ഇയാള്‍ ഇറങ്ങി നടന്ന സ്ഥലം അണുവിമുക്തമാക്കി.

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ എങ്ങനെ ഇവിടെ എത്തിയെന്നുള്ളത് വ്യക്തമല്ല എന്നത് ആരോഗ്യ പ്രവര്‍ത്തകരെയും ജില്ലാ ഭരണകൂടത്തിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജോലി നഷ്ട്ടപെട്ടിരുന്നതിനാൽ കുറച്ചുദിവസങ്ങളായി ഇദ്ദേഹം മാനസികാസ്വാസ്ഥ്യം കാണിച്ചിരുന്നെന്നു ബന്ധുക്കൾ അറിയിച്ചതായി പത്തനംതിട്ട പോലീസ് ഐ ടു ഐ ന്യൂസിനോട് പറഞ്ഞു.

Readers Comment

Add a Comment