Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:11 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കത്തോലിക്കാ സഭക്ക് കളങ്കമായി വീണ്ടും ലൈംഗീക അപവാദം.  വൈദികൻ ഇടവകയിലെ വീട്ടമ്മയുമായി ഒളിച്ചോടി. മാള സെന്റ് സ്‌റാറലിനിയോസ് ഫൊറേനാ പള്ളി അസിസ്സ്റ്റന്റ് വികാരിയായിരുന്ന ഫാദര്‍ സെബി വിതയത്തില്‍ ആണ് യുവതിയുമായി ഒളിച്ചോടിയത്. 2 കുട്ടികളുടെ അമ്മയും ഗൾഫ് പ്രവാസിയുടെ ഭാര്യയുമാണ്‌ വൈദികനൊപ്പം പോയ യുവതി. യുവതിയുമായി വൈദികൻ  ഇടവകയിൽ വച്ച് പ്രണയത്തിലാകുകയായിരുന്നു.ഒളിച്ചോടിയ യുവതി വൈദികന്റെ പള്ളിമേടയിൽ നിത്യ സന്ദർശകയായിരുന്നു എന്നു പറയുന്നു.പള്ളിയില്‍ മൂന്ന് വര്‍ഷത്തോളം അസ്സിറ്റന്റ് വികാരിയായി പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് ഫാദര്‍ സെബി വിതയത്തിലും വീട്ടമ്മയായ അനിത തോമസ്സും തമ്മില്‍ പ്രണയത്തിലായത്. മാളയിലെ പ്രശസ്ത കുടുംബമായ കളപ്പുരയ്ക്കല്‍ ജോസിന്റെ മകന്‍ തോമസ്സിന്റെ ഭാര്യയാണ് അനിത.ഇരുവരുടേയും വഴിവിട്ട ബന്ധം ശ്രദ്ധയില്‍പെട്ട വീട്ടുകാരും പള്ളിയിലെ വികാരിയും ഇരുകൂട്ടരേയും പിന്തിരിപ്പിക്കാന്‍  ശ്രമിച്ചെങ്കിലും ഇരുവരും പ്രണയം തുടരുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് തോമസ് പലവട്ടം ഇവരുടെ ബന്ധത്തെകുറിച്ച് സഭയിലെ ഉന്നതരെ ധരിപ്പിച്ചില്ലെങ്കിലും സഭാ നേതൃത്വം വിഷയത്തിൽ ഇടപെടില്ലെന്ന്  ഇടവക വിശ്വാസികൾ ആരോപിക്കുന്നു.രണ്ടരമാസം മുമ്പ് പള്ളിയില്‍ നിന്നും ഫാദര്‍ സെബിയെ സ്ഥലം മാറ്റിയെങ്കിലും അനിതയുമായുള്ള ബന്ധത്തിനു മാറ്റവുമുണ്ടായില്ല. തുടർന്ന് യുവതി അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന മക്കളെ ഉപേക്ഷിച്ച് വീട് വിട്ടിറങ്ങുകയായിരുന്നു. അനിതയെ കാണാനില്ലെന്ന് കാട്ടി ഭര്‍തൃപിതാവ് ജോസ് മാള പൊലീസില്‍ പരാതി നല്‍കി. ക്രൈം നമ്പര്‍ 671/17ല്‍ കേരള പൊലീസ് ആക്ട് 57-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അനിതയുമായി ബന്ധപ്പെട്ടപ്പോള്‍ ഹൈദ്രാബാദിലാണെന്നാണ് അനിത പറഞ്ഞത്. ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെടുകയും മെയ് 20 നു അനിത പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാക്കുകയും ചെയ്തു. താന്‍ സ്വന്തം ഇഷ്ട പ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്നും ഫാദര്‍ സെബിയോടൊപ്പം പോകാനാണ് താൽപര്യമെന്നും അറിയച്ചതിനെ തുടര്‍ന്ന് അനിതയെ ചാലക്കുടി കോടതിയില്‍ ഹാജരാക്കി.കോടതിയിലും ഫാദറിനൊപ്പം പോയാല്‍ മതിയെന്നു അനിത ആവർത്തിച്ചു. ഇതോടെ അനിതയെ സ്വന്തം ഇഷ്ടത്തിനു വിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.അനിത ഫാദര്‍ സെബിക്കൊപ്പമാണ് ഇപ്പോഴുള്ളത്. വൈദിക വൃത്തി ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഇറ്റലിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ഫാദര്‍ സെബിവിതയത്തില്‍.

Readers Comment

Add a Comment