Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:42 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം കേശവദാസപുരം ഉള്ളൂർ റോഡിൽ, മുസ്ലിം പള്ളിക്ക് സമീപം  പ്രവൃത്തിക്കുന്ന മീൻ മാർക്കറ്റിൽ നിന്നും പുഴു അരിച്ച നിലയിൽ കണ്ടെത്തിയ മത്സ്യം നഗരസഭ ഹെൽത്ത് സ്ക്വാഡ് വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു. കേരച്ചൂര, നെയ്‌മീൻ ഇനത്തിൽ പെട്ട മത്സ്യങ്ങളാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. വലിയമത്സ്യങ്ങൾ മാത്രം വിൽക്കുന്ന ഇയാൾ വിൽക്കാതെ വരുന്ന മത്സ്യങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ ഐസുപോലും ഇടാതെ മാർക്കറ്റിൽ തന്നെ സൂക്ഷിക്കുകയാണ് പതിവ് .സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമുള്ളതിനാൽ അന്യസംസ്ഥാനങ്ങളിൽനിന്നെത്തിക്കുന്ന രാസപദാർത്ഥങ്ങൾ ചേർത്തതും അഴുകിയതുമായ മത്സ്യങ്ങൾ വൻതോതിൽ മാർക്കറ്റിൽ എത്തുന്നുണ്ട്.

അതേസമയം ഫ്രഷ് എന്നുപറഞ്ഞു മാസങ്ങളോളം ഫ്രീസറിൽ സൂക്ഷിക്കുന്ന മത്സ്യങ്ങളും ഇരട്ടിവിലക്കു ഓൺലൈനിലൂടെ കേരളത്തിൽ വിൽക്കപ്പെടുന്നുണ്ട്. അധികൃതരുടെ ഒത്താശയോടെ വൻതോതിലുള്ള ഓൺലൈൻ മത്സ്യവിപണന തട്ടിപ്പും സംസ്ഥാനത്തു തുടരുകയാണ്. 

 
 

Readers Comment

Add a Comment