Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 1,731 കസ്റ്റഡി മരണങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഒരുദിവസം അഞ്ച് പേരെങ്കിലും കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് എന്‍.സി.എ.ടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസ് അടക്കമുള്ള സംവിധാനത്തിന്റെ ക്രൂരതയ്‌ക്കെതിരേയും അത് വെളിച്ചത്തില്‍ കൊണ്ടുവരാനും പ്രവര്‍ത്തിക്കുന്ന ദേശീയ എന്‍.ജി.ഒയാണ് എന്‍.സി.എ.ടി

കഴിഞ്ഞ ദിവസമാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നത്. മേല്‍പറഞ്ഞ കണക്കില്‍ 1606 പേര്‍ മരിച്ചത് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ്. 125 പേര്‍ക്ക് ജീവന്‍ നഷ്ടമായത് പൊലീസ് കസ്റ്റഡിയിലിരിക്കെയും. 2018ല്‍ ഈ മരണനിരക്ക് 1,966 ആയിരുന്നു. 


പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച 125 പേരില്‍ 93 പേരും പൊലീസിന്റെ കസ്റ്റഡി ക്രൂരത മൂലമാണ്. 24 പേര്‍ ദുരൂഹ സാഹചര്യത്തില്‍ ലോക്കപ്പില്‍ ആത്മഹത്യ ചെയ്തു. അസുഖം ബാധിച്ച് ഏഴുപേരാണ് മരിച്ചത്. പരുക്ക് മൂലം ഒരാളും മരിച്ചിട്ടുണ്ട്. അതേസമയം 4% ആളുകളുടെ മരണത്തിന് കാരണമെന്തെന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണമില്ല.

കസ്റ്റഡി മരണം കൂടുതല്‍ നടന്നിട്ടുള്ളത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലാണ്. 14 പേരാണ് മരിച്ചത്. തമിഴ്‌നാട്ടിലും പഞ്ചാബിലും 11 പേര്‍ മരിച്ചു. ബീഹാറില്‍ 10 മരണം. മധ്യപ്രദേശില്‍ ഒമ്പതും ഗുജറാത്തില്‍ എട്ടുപേരും കഴിഞ്ഞ വര്‍ഷം കസ്റ്റഡിയിലിക്കെ മരിച്ചിട്ടുണ്ട്. കേരളത്തിലും കര്‍ണാടകയിലും 3 പേരാണ് മരിച്ചത്.

കസ്റ്റഡിയിലിരിക്കെ മരിച്ചവരില്‍ 75 ശതമാനവും പാവപ്പെട്ടവരോ പിന്നാക്കവിഭാഗമോ ആണെന്ന് എന്‍.സി.എ.ടി ഡയറക്ടര്‍ പരിതോഷ് ചക്മ പറഞ്ഞു. കസ്റ്റഡിയിലിരിക്കെ മരിച്ചവരില്‍ 13 പേര്‍ ദലിതും 15 പേര്‍ മുസ്ലിം സമുദായക്കാരുമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

കാലം ഒരുപാട് മുന്നോട്ട് പോയെങ്കിലും പൊലീസിന്റെ ബാര്‍ബേറിയന്‍ കൈകാര്യ രീതിയ്ക്ക് യാതൊരു മാറ്റവും ഇതുവരെ വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം പൊലീസിന്റെ ക്രൂരതയിലൂടെ കൊല്ലപ്പെട്ടവരുടെ എണ്ണം തരുന്ന തിരിച്ചറിവ് അതാണ്.

ശരീരത്തില്‍ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചാണ് ഗുഫ്രാന്‍ അലമും തസ്ലിമും ബീഹാറില്‍ കൊല്ലപ്പെട്ടത്. പൊള്ളിച്ച ഇരുമ്പ് റാഡ് കാലില്‍ വെച്ച് പഴുപ്പിച്ചാണ് കശ്മീരില്‍ റിസ്വാനെയും അസദ് പണ്ഡിറ്റിനേയും കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രാജ്കുമാറെന്നയാളുടെ കസ്റ്റഡിക്കൊലയുടെ വിശദീകരണങ്ങള്‍ നാം മാധ്യമങ്ങളിലൂടെ വായിച്ചതാണ്. സ്വകാര്യഭാഗങ്ങളില്‍ ഇടിച്ച് തകര്‍ത്താണ് ഹരിയാനയില്‍ ബ്രിജ്പാല്‍ മൗര്യയും നര്‍ജിനാരിയും കൊല ചെയ്യപ്പെട്ടത്. 

തമിഴ്‌നാട്ടില്‍ തന്നെ മൂന്ന് വയസ്സുകാരിയോട് പൊലീസ് ചെയ്തത് വിശദീകരണം നല്‍കാനാവാത്ത ക്രൂരതയാണ് ശരീരത്തിലൂടെ സൂചികൊണ്ട് കുത്തിയായിരുന്നു ക്രൂരത. അസമില്‍ ഗര്‍ഭിണിയായ സ്ത്രീയുടെ വയറ്റിലേക്ക് ഇടിച്ച് കൊന്നതും നിയമപാലകര്‍ തന്നെ.

കാക്കിയണിഞ്ഞത് നിയമപാലകരാകാനാണ്. നിയമം സംരക്ഷിക്കാനാണ്. പക്ഷെ ഇന്ത്യന്‍ പൊലീസിന്റെ ക്രൂരതകള്‍ വിവരിക്കാനാകില്ല. ഇന്നും ബാര്‍ബേറിയന്‍ മുറകളിലൂടെ തെളിവ് ശേഖരിക്കുന്ന കൂട്ടമാണ് പൊലീസെന്നാണ് കണക്കുകള്‍ നമ്മെ പഠിപ്പിക്കുന്നത്.

ഏറ്റവും ഒടുവിലെ കേസാണ് തമിഴ്‌നാട്ടില്‍ അച്ഛന്റേയും മകന്റേയും കൊലപാതകം. ഇതിങ്ങനെ പലകുറി ആവര്‍ത്തിക്കുന്നതല്ലാതെ കസ്റ്റഡി ക്രൂരതകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇല്ല എന്നത് ഇരുവരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് ഉദാഹരണമാണ്.

Readers Comment

Add a Comment