Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:10 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,corruption, suspension, i2inews

കൈക്കൂലി കേസില്‍ കഠിന തടവിന് ശിക്ഷിച്ച ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാര്‍ പി കെ ബീനയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.മന്ത്രി ജി സുധാകരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ഐജിയാണ് സസ്‌പെന്റ് ചെയ്തത്.അതേസമയം ബീനയുടെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും2014 ല്‍ ആധാരം എഴുത്തുകാരനായ ടി.ഭാസ്‌കരനോട് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ 5000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. ആധാരം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ 5000 രൂപ മുന്‍കൂട്ടി നല്‍കണമെന്ന് പ്രതി പരാതിക്കാരനെ ഭീക്ഷണിപെടുത്തിയത് ഏറെ ഗൗരവമുള്ളതെന്നും കോടതി കണ്ടെത്തിയിരുന്നു. അഴിമതി നിരോധന നിയമം 111,155 പ്രകാരം 7 വര്‍ഷം തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപയുമായിരുന്നു ശിക്ഷ.

Readers Comment

Add a Comment