Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 6:42 pm
  • 12th August, 2026
  • Overcast Clouds
27.82°C26.46°C
  • Humidity: 85 %
  • Wind: 1.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൂത്തുകുടി ഇരട്ട കസ്റ്റഡി കൊലക്കേസില്‍ പ്രതിയായ സാത്താന്‍കുളം എസ്.ഐ രഘു ഗണേഷ് അറസ്റ്റില്‍. കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജയരാജനേയും മകന്‍ ബെനിക്‌സിനേയും കൊലപ്പെടുത്തിയതില്‍ പൊലീസിനെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിരീക്ഷിച്ചിരുന്നു.

സ്‌റ്റേഷനിലെ വനിതാ എസ്.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇരുവരേയും പൊലീസുകാര്‍ ലാത്തികൊണ്ട് ക്രൂരമായി മര്‍ദിച്ചെന്നാണ് മൊഴി. ലാത്തിയിലും മേശയിലും ചോരക്കറ പുരണ്ടിയിരുന്നു. സി.ബി.ഐ കേസ് ഏറ്റെടുക്കുന്നത് വരെ സി.ബി.സി.ഐ.ഡിയാണ് അന്വേഷിക്കുന്നത്.

ആരോപണ വിധേയരായ പൊലീസുകാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് തൂത്തുകുടി എസ്.പി അരുണ്‍ ബാലഗോപാലനെ മാറ്റിയിരുന്നു. കോവില്‍പെട്ടി മജിസ്‌ട്രേറ്റിനോട് മോശമായി പെരുമാറിയ എ.സി.പി. ഡി കുമാര്‍, ഡി.എസ്.പി സി.പ്രതാപന്‍ എന്നിവരുടെ കസേര ഇതിനോടകം തെറിച്ചിട്ടുണ്ട്. 

Readers Comment

Add a Comment