Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:37 pm
  • 13th March, 2026
  • Clear Sky
36.68°C36.68°C
  • Humidity: 27 %
  • Wind: 4.04 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൂത്തുകുടി കസ്റ്റഡി കൊലപാതകത്തില്‍ പൊലീസിനെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ക്രൂരമായ മര്‍ദനമാണ് നടന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത് വരെ ക്രൈംബ്രാഞ്ച് സി.ഐഡി വിഭാഗം അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

എ.സി.പിക്കും ഡി.സി.പിക്കുമെതിരെ കോടതി അലക്ഷ്യനടപടികള്‍ ആരംഭിച്ചതോടെ സോണല്‍ ഡി.ഐ.ജിക്കൊപ്പം തിരുനല്‍വേലി ഐ.ജിയും നേരിട്ട് ഹാജരായി. സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ വൈകുന്നതിനാല്‍ കുടുംബത്തിന് നീതി നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. 

മജിസ്‌ട്രേറ്റിന്റെ അന്വേഷണം തടസ്സപ്പെടുത്തിയതിന് തൂത്തുകുടി എ.എസ്.പി കെ കുമാര്‍, ഡി.എസ്.പി പ്രതാപന്‍, സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ മഹാരാജന്‍ എന്നിവരെ കോടതി വിമര്‍ശിച്ചു. ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് കേസ് എടുക്കുമെന്ന് മധുര ബെഞ്ച് വ്യക്തമാക്കി.

സാത്താന്‍കുളത്ത് മൊബൈല്‍ കട നടത്തിയിരുന്ന ജയരാജ്, മകന്‍ ബെനിക്‌സ് എന്നിവരെയാണ് സാത്താന്‍കുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ചവശരാക്കി കൊലപ്പെടുത്തിയത്.

Readers Comment

Add a Comment