Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:12 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുട്ടികളുടെ അശ്ലില ചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാം. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുള്ള കുട്ടികളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. വിശദമായ അന്വേഷണത്തിന് ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായം തേടുമെന്നും അറിയിച്ചു.

വീടുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ ലഭിച്ചത്. വീട്ടിനുള്ളില്‍ നില്‍ക്കുന്ന കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പോലും പല അശ്ലീല സൈറ്റുകള്‍ വഴി പ്രചരിച്ചിട്ടുണ്ട്. ഡാര്‍ക് നെറ്റ് വഴിയാണ് ഇത്തരം നീക്കങ്ങള്‍. 

ഇത്തരത്തില്‍ ചൈല്‍ഡ് പോണ്‍ സൈറ്റുകള്‍ വീക്ഷിക്കുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നത് നിയമവിരുദ്ധമാണ്. അത് എത്ര രഹസ്യസ്വഭാവത്തിലൂടെയാണെങ്കിലും അറിയുമെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ഫോണുകളിലെ ചാറ്റ് വിശദമായി പരിശോധിക്കും. നിലവില്‍ 47 പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

Readers Comment

Add a Comment