Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:43 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടി ഷംനാ കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത പണം തട്ടാന്‍ ശ്രമിച്ച കേസില്‍ 18 യുവതികളെ കൂടി വലയിലാക്കിയതായി ഐ.ജി വിജയ് സാക്കറെ. ഒമ്പത് യുവതികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷംന കാസിമിനെ സംഘം ലക്ഷ്യമിടാനുള്ള കാരണം പ്രത്യേകം അന്വേഷിക്കുമെന്നും ഇതുവരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഐ.ജി പറഞ്ഞു.

10ലേറെ പേരുള്ള സംഘമാണ് ബ്ലാക്‌മെയിലിന് പിന്നില്‍. 15ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരുമെന്നും ഐ.ജി പറഞ്ഞു. പരാതികള്‍ക്കനുസരിച്ച് കേസെടുക്കും. ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് ഇവര്‍ക്കെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായെത്തിയത്. മോഡലിങ് രംഗത്തെ നിരവധി യുവതികള്‍ പരാതിയുമായെത്തിയിട്ടുണ്ട്.

സ്വര്‍ണക്കടത്തിലേക്കും മനുഷ്യക്കടത്തിലേക്കും വരെ നീണ്ട ബ്ലാക്‌മെയില്‍ കേസിന് പിന്നില്‍ ഉന്നതബന്ധം ഉണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്

Readers Comment

Add a Comment