Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പരിശീലനത്തിന് തനിക്കു കീഴിലെത്തിയ സുന്ദരിയായ പൊലീസുകാരിയോട് പരിശീലകന് അടുപ്പം തോന്നിയെങ്കില്‍ തികച്ചും മനുഷ്യസഹജം. അവര്‍ വിവാഹിതയും മൂന്നു കുഞ്ഞുങ്ങളുടെ അമ്മയുമാണെന്ന യാഥാര്‍ത്ഥ്യം പരിഗണിക്കാതിരുന്നത് പരിശീലകന്റെ വകതിരിവില്ലായ്മ. ഒരു കാര്യം ഉറപ്പാണ്: മാവേലിക്കരയില്‍ തീകൊളുത്തി കൊല്ലപ്പെട്ട സൗമ്യ പുഷ്പാകരന്‍ എന്ന പൊലീസുകാരിയും, ആ ക്രൂരകൃത്യം ചെയ്ത എറണാകുളം ട്രാഫിക് വിഭാഗത്തിലെ അജാസും തമ്മില്‍ ഗാഢമായ അടുപ്പമുണ്ടായിരുന്നു. അവര്‍ക്കിടയിലെ അറിയാക്കഥകളുടെ അവസാനരംഗമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. സൗമ്യ ഓര്‍മ്മയായി, അജാസ് അമ്പതു ശതമാനത്തിലധികം പൊള്ളലുകളോടെ ആശുപത്രിയിലുമായി. പൊലീസ് നിയമനം ലഭിച്ച സൗമ്യ പുഷ്പാകരന്റെ പരിശീലകരില്‍ ഒരാളായിരുന്നു അവരേക്കാള്‍ ഒരു വയസ്സു മാത്രം മൂപ്പുള്ള അജാസ്. പരിശീലന കാലത്തുതന്നെ ഇരുവരും അടുപ്പത്തിയാലെന്ന് പൊലീസ് തന്നെ പറയുന്നു. ആ അടുപ്പത്തിന്റെ ആഴം വ്യക്തമാകുന്നത് അജാസില്‍ നിന്ന് സൗമ്യ ഒന്നേകാല്‍ ലക്ഷം രൂപ കടംവാങ്ങിയിരുന്നുവെന്ന് അറിയുമ്പോഴാണ്. ഭര്‍ത്താവ് വിദേശത്തായ സൗമ്യ ഇത്രയും വലിയ തുക ഒരു സഹപ്രവര്‍ത്തകനില്‍ നിന്ന് കടംവാങ്ങുമ്പോള്‍ അവര്‍ തമ്മില്‍ സ്വാഭാവികമായും അത്രയും അടുപ്പമുണ്ടാകണമല്ലോ. അജാസിന്റെ മനസ്സിലിരിപ്പ് പിന്നെയാണ് വെളിപ്പെട്ടതെന്ന് സൗമ്യയുടെ അമ്മ ഇന്ദിര പറയുന്നു. സൗമ്യയെ അജാസ് വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നത്രേ. ഇക്കാര്യം സൗമ്യ അമ്മയോടും പറഞ്ഞിരുന്നു. പണം കടം വാങ്ങിയ കാര്യം അമ്മയ്ക്കറിയാം. മുമ്പ് സൗമ്യയുടെ വീട്ടിലെത്തിയ അജാസ് സൗമ്യയെ മര്‍ദ്ദിച്ചതായും ഇന്ദിര മൊഴി നല്‍കുന്നു. അജാസില്‍ നിന്ന് കടുംകൈ എന്തെങ്കിലും ഉണ്ടാകുമെന്ന് സൗമ്യ ഭയന്നിരുന്നതായും അമ്മ പറയുന്നുണ്ട്. മൂത്ത മകന്‍ ഋഷികേശിനോട് സൗമ്യ ഈ ഭീതിയുടെ കാര്യം പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനു പിന്നില്‍ അജാസ് ആണെന്ന് പൊലീസിനോട് പറയണമെന്നു വരെ സൗമ്യ മകനോടു പറഞ്ഞു. ഇനി അന്വേഷണ ഉദ്യോഗസ്ഥരോട് സൗമ്യയുടെ അമ്മ ഇന്ദിരയ്ക്ക് വെളിപ്പെടുത്തേണ്ടി വരുന്നത് ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന ചില കാര്യങ്ങളാണ്. 1. അജാസുമായുള്ള മകളുടെ ബന്ധത്തെക്കുറിച്ച് നേരത്തേ മുതല്‍ അറിയാമായിരുന്നോ? 2. ഭര്‍ത്താവറിയാതെ വലിയ തുക അന്യപുരുഷനില്‍ നിന്ന് കടംവാങ്ങിയതിനെ അമ്മ നിരുത്സാഹപ്പെടുത്തിയില്ലേ? 3. അജാസില്‍ നിന്ന് മോശം പെരുമാറ്റമോ, വിവാഹത്തിനുള്ള പ്രേരണയോ ഉണ്ടായെങ്കില്‍ അത് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടില്ലേ? 4. അജാസ് തന്നെ അപായപ്പെടുത്തുമെന്ന് ഭയന്നിട്ടു പോലും ഇത്തരം കാര്യങ്ങള്‍ ഭര്‍ത്താവില്‍ നിന്ന് മറച്ചുവച്ചത് എന്തുകൊണ്ട്? 5. സൗമ്യയെ ക്രൂരമായി കൊലപ്പെടുത്തി സ്വയം തീകൊളുത്തി മരിക്കാന്‍ അജാസ് ലക്ഷ്യമിട്ടെങ്കില്‍ അതിനു പിന്നില്‍ കടുത്ത പകയുണ്ടാകും. ആ പകയുടെ യഥാര്‍ത്ഥ കാരണമെന്ത്? പല കുറ്റകൃത്യങ്ങള്‍ക്കു പിന്നിലും തെളിവുകള്‍ക്കും വസ്തുതകള്‍ക്കുമൊപ്പം ധാര്‍മ്മികതയുടെയും സദാചാരത്തിന്റെയും ചില ഘടകങ്ങള്‍ കൂടി കണ്ടേക്കാം. ആര് ആരെ വഞ്ചിച്ചുവെന്നോ പ്രലോഭിപ്പിച്ചുവെന്നോ ഉള്ളത് കേസ് അന്വേഷണത്തില്‍ ഐ.പി.സിയിലെ ഏതെങ്കിലുമൊക്കെ വകുപ്പുകളില്‍ ഉള്‍പ്പെടുന്ന കുറ്റം മാത്രമായിരിക്കാം. അതിനുമപ്പുറം, ഇരകളോ, അവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ എല്ലാമറിയാവുന്ന ഉറ്റവരോ, കുറ്റവാളികളോ സ്വയം ചോദിക്കേണ്ട ചോദ്യമാണ് വലുത്: ചെയ്തത് ശരിയായിരുന്നോ?
34.85°C








