Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,ravi pujari, custody, crime, gangster, central crime branch, i2inews

ഗുണ്ടാസംഘം രവി പുജാരിയുടെ കൂട്ടാളിയെ  ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) കസ്റ്റഡിയിലെടുത്തു. ഗുണ്ടാസംഘത്തിനെതിരായ നിരവധി കേസുകളിൽ ഇയാളുടെ പങ്കിനെക്കുറിച്ച് ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. 2017 ൽ സുബ്ബറാവു എന്ന ബിൽഡറെ കൊലപ്പെടുത്തിയ കേസിൽ ഖാൻ ശിഷിക്കപ്പെട്ടിരുന്നു . പ്രതി യൂസഫ് ബച്ച ഖാൻ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

രവി പൂജാരിയുടെ അന്വേഷണം തുടരുന്നതിനിടെ പൂജാരിയുടെ കൂട്ടാളിയായ യൂസഫ് ബച്ച ഖാനെ സി‌സി‌ബി കസ്റ്റഡിയിൽ എടുത്തിരുന്നു. സുബ്ബറാവു കൊലപാതകക്കേസിൽ ഖാൻ ശിക്ഷിക്കപ്പെട്ടു. മറ്റ് കേസുകളിൽ അദ്ദേഹത്തിൻറെ പങ്കിനെക്കുറിച്ച് ചോദ്യം ചെയ്തു വരികയാണെന്നന്നും  ജോയിന്റ് പോലീസ് കമ്മീഷണർസന്ദീപ് പാട്ടീൽ പറഞ്ഞു. ഗുജറാത്ത് രവി പുജാരിക്കെതിരെ സിബിബി അടുത്തിടെ രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു.

കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ അറസ്റ്റിലായ പൂജാരിയെ ഈ വർഷം ആദ്യം സെനഗലിൽ നിന്ന് ബെംഗളൂരുവിലേക്ക് നാടുകടത്തിയിരുന്നു. അധോലോക നായകൻ ഛോട്ടാ രാജനുമായി പിരിഞ്ഞ ഗുണ്ടാസംഘം 2019 ൽ സെനഗലിൽ അറസ്റ്റിലായതിനെത്തുടർന്ന് ജാമ്യത്തിലിറങ്ങി ദക്ഷിണാഫ്രിക്കയിലേക്ക് രക്ഷപ്പെട്ടു. അവിടെ മയക്കുമരുന്ന് കടത്തും കൊള്ളയും നടത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ഒരു വിദൂര ഗ്രാമത്തിൽ ബർകിന ഫാസോ പാസ്‌പോർട്ട് ഉടമയായ ആന്റണി ഫെർണാണ്ടസിന്റെ തെറ്റായ ഐഡന്റിറ്റിയിൽ രവി പൂജാരി ഒളിച്ചു കഴിയുകവായിരുന്നുവെന്നു   ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം വൃത്തങ്ങൾ അറിയിച്ചു

Readers Comment

Add a Comment