Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,gold ,crime, i2inews , karipoor airport

കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാല് പേര്‍ പിടിയില്‍. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായി എത്തിയ നാല് പേരെയാണ് കസ്റ്റംസ് ഇന്റലിജന്‍സ് പിടിയിലായത്.

ഇന്നു പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും എത്തിയ എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാരനേയും ദുബായില്‍ നിന്നും വന്ന ഫ്‌ലൈ ദുബായിയുടെ ചാര്‍ട്ടേഡ് വിമാനത്തിലെ മൂന്ന് യാത്രക്കാരെയുമാണ് പിടികൂടിയത്.

എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്.

ദുബായില്‍ നിന്നും വന്ന ഫ്‌ലൈ ദുബായിയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ വന്ന മൂന്ന് പേരില്‍ നിന്നുമായി ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇവരും മിശ്രിത രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Readers Comment

Add a Comment