Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:56 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,crime,husband killed wife,and committed suicide, pathanamthitta,i2inews

പത്തനംതിട്ടയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പുഴയിൽ ചാടി മരിച്ചു. കോന്നി അത്തച്ചാക്കലില്‍ ആണ് സംഭവം. അത്തച്ചാക്കലില്‍ മുട്ടത്ത് വടക്കേതില്‍ കെ ആര്‍ ഗണനാഥന്‍(67) ആണ് ഭാര്യ രമണി (65)യെ കൊലപ്പെടുത്തിയ ശേഷം പുഴയില്‍ ചാടി ജീവനൊടുക്കിയത്.

കുടുംബപ്രശ്‌നമാണ് നാടിനെ നടുക്കിയ അരുംകൊലക്ക് പിന്നിലെന്നാണ് സൂചന. ഭാര്യ മരിച്ചെന്ന് ഗണനാഥന്‍ തന്നെയാണ് സമീപവാസികളോട് പറഞ്ഞത്. സമീപവാസികളെത്തി വീട് പരിശോധിച്ചപ്പോഴാണ് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന രമണിയെ കണ്ടത്. നാട്ടുകാര്‍ ഉടന്‍ തന്നെ പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും വിവരമറിയിച്ചു. 

ഇതിനിടെ ഗണനാഥന്‍ അച്ചന്‍കോവിലാറിന് സമീപത്തേക്ക് പോകുന്നത് കണ്ടെന്നും ചിലര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ 11 മണിയോടെയാണ് ഗണനാഥന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്കും കൊലപാതകത്തിനും പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

Readers Comment

Add a Comment