Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി കീഴടങ്ങി. കേസിലെ പത്താം പ്രതിയായ സഹല്‍ ആണ് കീഴടങ്ങിയിരിക്കുന്നത്. ജില്ലാ സെഷന്‍സ് കോടതിക്കു മുമ്പാകെയാണ് സഹല്‍ കീഴടങ്ങിയത്.

കേസുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അഭിമന്യുവിനെ കുത്തിയത് സഹലാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ക്യാമ്പസ് ഫ്രണ്ട് നേതാവാണ് സഹല്‍. അതേസമയം, 2018 ജൂലൈ രണ്ടിന് അര്‍ധരാത്രിയാണ് മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യുവിനും സുഹൃത്ത് അര്‍ജുനും കുത്തേറ്റത്. അര്‍ജുനെ കുത്തിയത് ഷഹീമാണ് എന്നാണ് കുറ്റപത്രം. ഇയാള്‍ നേരത്തെ തന്നെ കീഴടങ്ങിയിരുന്നു.

കോളേജിലെ ചുമരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പുതിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോളേജില്‍ എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് തര്‍ക്കം നടന്നിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷമാണ് പിന്നീട് അഭിന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

Readers Comment

Add a Comment