Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന സ്ത്രീകൾക്ക് വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയെടുക്കുന്നതു പതിവാക്കിയ റെയിൽവേ ടിക്കറ്റ് ക്ലാർക്ക് അറസ്റ്റിൽ. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടിക്കറ്റ് ക്ലാർക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം സ്വദേശി പി.എസ്.അരുൺ (അരുൺ സാകേതം–33) ആണ് അറസ്റ്റിലായത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോട്ടയം ഗാന്ധിനഗർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഭർതൃമതിയായ വീട്ടമ്മയെ ഫേസ്ബുക്ക് വഴിയാണ് അരുൺ പരിചയപ്പെട്ടത്. സൗഹൃദം ശക്തമായതോടെ വീട്ടമ്മയുടെ ചിത്രങ്ങൾ കൈക്കലാക്കി. തുടർന്ന് അരുൺ പണവും സ്വർണവും സ്ഥിരമായി ആവശ്യപ്പെട്ടു തുടങ്ങി. ഭീഷണിയിൽ പേടിച്ച വീട്ടമ്മ ലക്ഷക്കണക്കിനു രൂപ നൽകിയെന്നാണ് പൊലീസ് പറയുന്നത്.ഇതിനിടെ വീട്ടമ്മ മൂന്നു തവണ ജീവനൊടുക്കാൻ ശ്രമിച്ചതായും പൊലീസിനു മൊഴി നൽകി.

Readers Comment

Add a Comment