Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:19 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം ആറ്റിങ്ങലിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ തീകൊളുത്തി മരിച്ചു. ആറ്റിങ്ങൽ മണമ്പൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ആറ്റിങ്ങലിൽ വിളയിൽ മൂല പ്രദേശത്ത് വെച്ച് ഇന്ന് വൈകുന്നേരത്തോടെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്‌നങ്ങൾ മൂലമാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ്പ്രാഥമിക നിഗമനം.വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള പ്രത്യേക വിമാനത്തിൽ ദുബായിൽ നിന്നും നാട്ടിലെത്തിയ ഇയാൾ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. മാസങ്ങൾക്ക് മുൻപ് ഇയാൾ വിവാഹമോചിതനായിരുന്നു. ഇതിനെത്തുടർന്നുണ്ടായ മാനസിക സംഘർഷമാകാം ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാൾ തനിയെ പെട്രോളുമായി ഭാര്യവീടിന് സമീപമെത്തിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്. 

Readers Comment

Add a Comment