Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുൻ രഞ്ജി ട്രോഫി ജേതാവ് ജയമോഹൻ തമ്പിയുടേത് കൊലപാതകമെന്ന് സംശയം. സംശയത്തെത്തുടർന്ന് ജയമോഹന്റെ മകൻ അശ്വിനെ തിരുവനന്തപുരം ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. മകൻ മദ്യപിച്ചെത്തിയതിൽ തുടങ്ങിയ തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. പണത്തെ സംബന്ധിച്ച പ്രശ്നമാകാം അച്ഛനും മകനും തമ്മിലുണ്ടായിരുന്നതെന്ന് പോലീസ് സംശയിക്കുന്നു. ആലപ്പുഴ സ്വദേശിയായ തമ്പിയ്ക്ക് 64 വയസായിരുന്നു. ദീർഘകാലമായി തിരുവനന്തപുരം മണക്കാട്ട് താമസിച്ചുവന്നിരുന്ന ഇദ്ദേഹത്തിന്റെ ശരീരം വീട്ടിൽ നിന്നും ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ടെടുത്തത്. ശരീരത്തിന് അന്നേ ദിവസം തന്നെ മൂന്ന് ദിവസം പഴക്കമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു. ജയമോഹനൊപ്പം താമസിച്ചിരുന്ന മകനെ ചോദ്യം ചെയ്തപ്പോഴൊന്നും മകൻ വ്യക്തമായ ഉത്തരങ്ങൾ നൽകിയിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാകാം എന്ന അനുമാനത്തിൽ അശ്വിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
23.58°C








