Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:18 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എറണാകുളം കോലഞ്ചേരിയിൽ ക്വാറന്റൈൻ കേന്ദ്രമാകാൻ വേണ്ടി സർവ സജ്ജീകരണങ്ങളും ചെയ്ത വീട് അജ്ഞാതർ അടിച്ചുതകർത്തു. മുംബൈയിൽ നിന്നെത്തിയ യുവാവിനായി പ്രത്യേകം ക്വാറന്റൈൻ കേന്ദ്രമാക്കി സജ്ജീകരിച്ച വീട് രോഗവ്യാപന ഭീതിയോർത്ത് നാട്ടുകാർ അടിച്ച് തകർത്തതാകാമെന്നാണ് പോലീസിന്റെ നിഗമനം. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തിട്ടുണ്ട്. മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് നാട്ടിലെത്തുമ്പോള്‍ താമസിക്കാനാണ് നിലവിൽ ആൾതാമസം ഇല്ലാത്ത വീട് ബന്ധുക്കൾ സജ്ജീകരിച്ചത്. അതിർത്തി കടന്ന് യുവാവ് എത്തി ഈ വീട്ടിൽ താമസിക്കുന്നതിന് പരിസരവാസികൾക്ക് എതിർപ്പുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അക്രമണം നടത്തിയ സംഘം വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകർക്കുകയും വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അക്രമികൾ ബള്‍ബുകളും ഇതര സാധനങ്ങളും ഊരി കിണറ്റിലിടുകയും ചെയ്തിട്ടുണ്ട്. വീട്ടിലെ സാധനസാമഗ്രികൾ നശിപ്പിക്കാൻ അക്രമികൾ ശ്രമിച്ചതായും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. 

Readers Comment

Add a Comment