Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:51 am
  • 11th March, 2026
  • Broken Clouds
34.85°C34.85°C
  • Humidity: 38 %
  • Wind: 1.4 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആശ്രമത്തില്‍ വച്ച് യുവതികളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ ഹരിയാനയില്‍ മഠാധിപതിയായ ബാബാ ജ്യോതിഗിരി മഹരാജ് ഒളിവില്‍. ഗുര്‍ഗോണിലെ കാല ഗ്രാമത്തിലെ ആശ്രമത്തില്‍ വച്ച് ജ്യോതിഗിരി യുവതികളെ നിര്‍ബന്ധപൂര്‍വം ലൈംഗികവേഴ്ചയ്ക്ക് ഇരകളാക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്ന് സമുഹമാധ്യമങ്ങളിലെത്തിയത്.കപടസന്യാസിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത ഗുര്‍ഗോണ്‍ പൊലീസ്, അശ്ലീല രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുത്തു. ഇന്നു രാവിലെ ആശ്രമത്തിലെ രഹസ്യ വീഡിയോകള്‍ വാട്‌സ് ആപ്പിലും മറ്റും എത്തിയതിനു പിന്നാലെയാണ് സ്വാമി ഒളിവില്‍ പോയത്. ആശ്രമത്തിലെ ചിലര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് കരുതുന്നത്.

ബാബാ ജ്യോതിഗിരി നിരവധി യുവതികളെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗികവൃത്തികള്‍ക്ക് ഉപയോഗിക്കുന്നതിന്റെയും നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പല വീഡിയോകളിലും ഇരകള്‍ കരഞ്ഞുകൊണ്ട് സ്വാമിക്ക് കീഴ്‌പ്പെടുന്ന ദൃശ്യങ്ങളാണ്. ചിലതില്‍ യുവതികളുടെ മുഖങ്ങള്‍ വ്യക്തമാണ്.പൊലീസിനെത്തന്നെ ഞെട്ടിക്കുന്നത്ര ലൈംഗിക വൈകൃതങ്ങള്‍ നിറഞ്ഞ വീഡിയോകളാണ് പലതും. സ്വാമി തന്നെ മൊബൈലില്‍ പകര്‍ത്തിയതാണ് പല ദൃശ്യങ്ങളുമെന്ന് വീഡിയോകളില്‍ വ്യക്തമാണ്. ഇരകളെ കഴുത്തോടു ചേര്‍ത്ത് അമര്‍ത്തിപിടിച്ച് ചുംബിക്കുന്നതും, കുതറി മാറാന്‍ ശ്രമിക്കുന്ന യുവതികളുടെ സ്വകാര്യഭാഗങ്ങളില്‍ ഞെരിച്ച് വേദനിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നവയിലുണ്ട്.സംഭവം വെളിച്ചത്തായതിനെ തുടര്‍ന്ന് ജ്യോതിരാജ് മഹരാജിനു കീഴില്‍ ഉജ്ജയിന്‍, കാശി, ഹരിദ്വാര്‍ എന്നിവിടങ്ങളിലുള്ള ആശ്രമങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. എന്നാല്‍ ഉന്നത രാഷ്ട്രീയ സ്വാധീനങ്ങളുള്ള സ്വാമിയുടെ ആശ്രമം റെയ്ഡ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. പല മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുമായും ജ്യോതിരാജ് മഹരാജ് വേദി പങ്കിടുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലുണ്ട്. പല ഉന്നതരും ആശ്രമത്തിലെ സ്ഥിരം സന്ദര്‍ശകരാണെന്നും പറയപ്പെടുന്നു.

വി.വി.ഐ.പികള്‍ക്ക് വനിതാ അന്തേവാസികളുടെ 'പരിചരണം' സ്വീകരിച്ച് ആശ്രമത്തില്‍ കഴിയാനുള്ള സൗകര്യവും ജ്യോതിഗിരി ഒരുക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതിഥിയുടെ ഏത് ആവശ്യവും സാധിച്ചുകൊടുക്കുന്നത് ദൈവപ്രീതി വരുത്തുമെന്നാണ് ഗ്രാമീണ യുവതികളെ സ്വാമി വിശ്വസിപ്പിച്ചിരുന്നതത്രേ. പ്രത്യേക പൂജാ അവസരങ്ങളില്‍ ആശ്രമത്തില്‍ അരങ്ങേറിയിരുന്ന നഗ്നനൃത്തം കാണാന്‍ ഉയര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക ക്ഷണവും ലഭിച്ചിരുന്നു.

അതിനിടെ, ജ്യോതിഗിരി മഹരാജ്  ഒരു  മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ആണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്. സ്വാമിയെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും, ആശ്രമങ്ങള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ഗുര്‍ഗോണില്‍ ജനകീയ പ്രക്ഷോഭം പടരുകയാണ്.

Readers Comment

Add a Comment