Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:43 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലത്ത് ആറുമാസം പ്രായമായ പിഞ്ചുകുഞ്ഞനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നതായി പരാതി. കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ ചേരീക്കോണത്താണ് സംഭവം നടന്നത്. കുഞ്ഞ് അടച്ചുറപ്പില്ലാത്ത വീട്ടിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുമ്പോഴാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നതെന്നാണ് പരാതി. പുലർച്ചെ മൂന്നു മണിയോടെയാണ് അജ്ഞാതൻ കുഞ്ഞ് ഉറങ്ങുകയായിരുന്ന വീട്ടിൽ അതിക്രമിച്ചുകടന്നത്. ഇയാൾ അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. ശബ്ദമുണ്ടാക്കാതെ കുഞ്ഞിനേയും എടുത്ത് ഇയാൾ വീട്ടിൽ നിന്നും പുറത്തിറങ്ങി. ഏകദേശം 100 കിലോമീറ്റർ ദൂരം കുഞ്ഞുമായി പോയിക്കഴിഞ്ഞപ്പോഴാണ് ഇയാൾ ഒരു ഗ്രാമവാസിയുടെ ശ്രദ്ധയിപ്പെടുന്നത്. നാട്ടുകാരൻകണ്ടുവെന്ന് ബോധ്യപ്പെട്ടപ്പോൾ ഇയാൾ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് സാക്ഷികൾ വെളിപ്പെടുത്തി. പരിസരവാസി പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Readers Comment

Add a Comment