Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:58 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 81 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,crime,police arrest,murder issue,couple trap, i2inews

താഴത്തങ്ങാടി പാറപാടത്തു ദമ്പതിമാരെ ആക്രമിച്ചു ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. കുമരകം സ്വദേശിയാണ് കസ്റ്റഡിയിൽ ആയത്. ഇയാൾക്ക് ഇവരുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. എന്നാൽ ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. ഇയാളെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടില്ല. 

മോഷണ ശ്രമത്തിനിടെ കൊലപാതകം നടന്നതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. വേളൂർ പാറേപ്പടം സ്വദേശിയായ ഷീബ സാലി (55) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സാലിയെയും ഷീബയെയും കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയിരുന്നത്. മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ ഷീബ മരണപ്പെട്ടിരുന്നു.

കൊലപാതകം നടത്തിയ ശേഷം കാറുമായി കടന്നു കളഞ്ഞ ഇയാൾ കഴിഞ്ഞ ദിവസം കുമരകത്തെ പെട്രോൾ പമ്പിൽ എത്തിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

തിങ്കളാഴ്ച്ച രാവിലെ ഒൻപതിനും പത്തിനും ഇടയിലാണ് ആക്രണം നടന്നതെന്നാണ് പൊലീസ് നിഗമനം.മോഷണം നടന്ന കാറുമായി പ്രതി താഴത്തങ്ങാടിയിലെ പ്രധാന റോഡിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചത് കൂടുതൽ വഴിത്തിരിവായി മാറി.

 

Readers Comment

Add a Comment