Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 6:39 pm
  • 12th August, 2026
  • Overcast Clouds
27.82°C26.46°C
  • Humidity: 85 %
  • Wind: 1.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എ ടി എമ്മിന്റെ ക്യാഷ് ഡെപ്പോസിറ്റിങ്‌ യന്ത്രം പണം സ്വീകരിക്കാത്തതിനെത്തുടർന്ന് പൊന്നാനി സ്വദേശിയുടെ അരലക്ഷത്തോളം രൂപ പിന്നാലെ വന്ന അജ്ഞാതൻ കൈക്കലാക്കി. ചമ്രവട്ടം ജംക്ഷനിലെ ഫെഡറല്‍ ബാങ്ക് സിഡിഎം കേന്ദ്രത്തിലാണ് സംഭവം. സംഭവം നടന്നിട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം അകൗണ്ടിൽ പണമെത്തിയില്ലെന്ന് കണ്ട പൊന്നാനി സ്വദേശി മുഹമ്മദ് ഷാഫിയാണ് അബദ്ധം തിരിച്ചറിഞ്ഞ് പോലീസിൽ പരാതിപ്പെട്ടത്. പണം സ്വീകരിക്കാതെ മെഷീന്‍ ഒഴിവാക്കിയത് ശ്രദ്ധയില്‍പെടാതെ ഷാഫി പുറത്തേക്കിറങ്ങിയിരുന്നു. ഇതേ സമയം പിന്നാലെ എ ടി എമ്മിൽ കയറിയ അജ്ഞാതൻ പണം തട്ടിയെടുത്തു എന്നാണ് ഇയാൾ സമർപ്പിച്ച പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊന്നാനി പോലീസ് സ്റ്റേഷൻ കേസെടുത്തു. പൊന്നാനി സിഐ പി.എസ്.മഞ്ജിത് ലാലിന്റെ നേതൃത്വത്തില്‍ പ്രതിയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

 

Readers Comment

Add a Comment