Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:57 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,anchal,coupledeath,suicide,murder,i2inews

അഞ്ചലില്‍ ദമ്പതിമാരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളക്കല്‍ സ്വദേശി സുനില്‍ ഭാര്യ സുജിനി എന്നിവരെയാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുജിനിയെ കൊന്ന ശേഷം സുനില്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇരുവരുടെയും മരണ വിവരം പുറത്തറിയുന്നത്. പുലര്‍ച്ചെ തനിക്ക് സുഖമില്ലെന്നും അത്യാവശ്യമായി വരണമെന്നും അറിയിച്ച് സുനില്‍ അമ്മയെ ഫോണില്‍ വിളിച്ചിരുന്നു. സുനിലിന്റെ അമ്മ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സുജിനിയുടെ അച്ഛന്‍ വാടക വീട്ടില്‍ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ പൊളിച്ച് നോക്കുകയായിരുന്നു.

സുനിലിനെ തൂങ്ങിയ നിലയിലും സുജിനിയെ തറയില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടത്. സംഭവത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. സുജിനിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം സുനില്‍ തൂങ്ങിമരിച്ചെന്നാണ് കരുതുന്നത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ കൈമാറി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Readers Comment

Add a Comment