Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ വിദ്യാർത്ഥിനി ദിവ്യയുടെ ദുരൂഹമരണം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഫോറൻസിക് റിപ്പോർട്ട് വൈകുന്നു. കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്കിടെയാണ് റിപ്പോർട്ട് വൈകുന്നത്. മരണത്തിൽ കൂടുതൽ വ്യക്തതയുണ്ടാകണമെങ്കിൽ ഈ റിപ്പോർട്ട് ലഭിക്കണം. ദിവ്യയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചതാണ്. റിപ്പോർട്ട് വൈകുന്നതിനാൽ തുടരന്വേഷണവും നിലച്ചു. എന്നാൽ റിപ്പോർട്ട് തത്കാലത്തേക്ക് പൂഴ്ത്തിവച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഏഴിനാണ് മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേമലയിൽ പളളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസിന്റെ മകൾ ദിവ്യ പി. ജോണിനെ (21) മഠത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ മരണസമയത്തിലടക്കം വ്യക്തതയില്ലാതെ വന്നതോടെ ലോക്കൽ പോലീസിന്റെ ഒത്തുകളി പുറത്തുവന്നു. മൃതദേഹം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ട തെളിവുകൾ നശിപ്പിച്ചത് അന്വേഷണത്തെ ബാധിക്കുന്നതിനിടെയാണ് അവശേഷിക്കുന്ന തെളിവുകളുടെ പരിശോധന ഫലവും പൂഴ്ത്തിവയ്ക്കുന്നത്.
CLICK THE LINK BELOW FOR MORE INFO;
23.58°C








